കണ്ണൂര്‍: കൈക്കൂലിക്കാരന്‍ സി.ബിജുവിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു.
പ്രവാസിയായ സംരംഭകനില്‍ നിന്ന്25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി തലശേരി സ്‌പെഷ്യല്‍ ജയിലില്‍ റിമാന്റില്‍ കഴിയുന്ന പയ്യന്നൂര്‍ നഗരസഭ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ ബിജുവിനെയാണ് സസ്‌പെന്റ് ചെയ്തത്.
കെട്ടിടനിര്‍മ്മാണ പെര്‍മിറ്റിനായി നിരവധിതവണ അപേക്ഷകനെ ബിജു വട്ടംകറക്കിയിരുന്നു.