കൈക്കൂലിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സര്‍ജറിക്ക് വേണ്ടി പണം വാങ്ങിയതായി ആരോപണമുയര്‍ന്ന ഡോക്ടറെ സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

ഇത്തരത്തില്‍ കുറ്റം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.