പഴയ പാലങ്ങള്‍ മുഴവനായും നവീകരിക്കണം-തട്ടിക്കൂട്ട് നടക്കില്ലെന്ന് സി.പി.ഐ.
പരിയാരം: അമ്മാനപ്പാറ-തിരുവട്ടൂര്‍-പൂണങ്ങോട്-ചപ്പാരപ്പടവ് റോഡിലെ എല്ലാ പാലങ്ങളും നവീകരിക്കണമെന്ന് സി.പി.ഐ പൂണങ്ങോട് ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു.
കിഫ്ബി ഏറ്റെടുത്ത് പണി നടന്നു കൊണ്ടിരിക്കുന്ന 14 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി 48 കോടി രൂപയ്ക്കാണ് ടെന്‍ഡര്‍ എടുത്തത്.
പ്രസ്തുത റോഡില്‍ 7 പാലങ്ങളാണ് നിലവിലുണ്ടായിരുന്നത്. 30 വര്‍ഷത്തിലധികം പഴക്കമുള്ള ഈ പാലങ്ങളില്‍ 3 എണ്ണം മാത്രമാണ് പുതുക്കി പണിയുന്നത്.
ബാക്കി പാലങ്ങള്‍ വീതി കൂട്ടി നിലനിര്‍ത്തുന്നതിനുള്ള തയ്യാറെടുപ്പാണ് നടന്നുകൊണ്ടിരിക്കുന്നത്.
ഇങ്ങനെ നിലനിര്‍ത്തിയാല്‍ സമീപഭാവിയില്‍ തന്നെ പാലം തകരുന്ന സ്ഥിതിയാണ് ഉണ്ടാകാന്‍ പോകുന്നതെ്‌നും അതിനാല്‍ മുഴുവന്‍ പാലങ്ങളും പുതുക്കി പണിയാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കെ.ആര്‍.എഫ്.ബി അധികൃതര്‍ക്ക് സി.പി.ഐ. പൂണങ്ങോട് ബ്രാഞ്ച് സെക്രട്ടെറി കെ.വി.ഭാസ്‌ക്കരന്‍ പരാതി നല്‍കി.
റോഡിലെ കയറ്റ കുറക്കാതെയാണ് പണി നടന്നു കൊണ്ടിരിക്കുന്നത്.
എസ്റ്റിമേറ്റ് പ്രകാരമല്ല പല പണികളും നടക്കുന്നതെന്നും സിപി.ഐ പരാതിപ്പെട്ടു.
ഈ റോഡിലെ ഏറ്റവും വലിയ കയറ്റമായ പാച്ചേനി മേനച്ചൂര്‍കുന്നിലെ ഉയരം കുറക്കാന്‍ ആവശ്യമായ നടപടി ഉണ്ടാകണമെന്നും അധികൃതരോട് ആവശ്യപ്പെട്ടു.