ബ്രൗണ്‍ ഷുഗറുമായി യുവാവ് പിടിയില്‍.

തലശ്ശേരി: ബ്രൗണ്‍ ഷുഗറുമായി യുവാവ് പിടിയില്‍. എരുവട്ടി സ്വദേശി നവാസാണ് തലശേരി മെയിന്റോഡില്‍ വെച്ച് നാല് ഗ്രാം ബ്രൗണ്‍ ഷുഗറുമായി അറസ്റ്റിലായത്.

സ്ഥിരമായി തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലും ബ്രൗണ്‍ ഷുഗര്‍ വില്‍പന നടത്തി വരികയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു.

തലശ്ശേരി സിഐ എം.അനിലും എസ് ഐ സജേഷും ചേര്‍ന്നാണ് നവാസിനെ കസ്റ്റഡിയിലെടുത്തത്.

നഗരത്തില്‍ അടുത്ത ദിവസങ്ങളിലും നിരീക്ഷണം ശക്തമാക്കുമെന്ന് പോലീസ് പറഞ്ഞു.

സിപിഒമാരായ ജിജേഷ് കോപ്പായി, അനില്‍ ആന്റണി, സിജിന്‍, ഹിരണ്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.