ടെലികോം മേഖലയില്‍ സൗജന്യ തൊഴില്‍ നൈപ്യുണ്യ പരിശീലനവുമായി ബി. എസ്. എന്‍.എല്‍
ടെലികോം മേഖലയില്‍ സൗജന്യ തൊഴില്‍ നൈപ്യുണ്യ പരിശീലനവുമായി ബി എസ് എന്‍ എല്‍, ഡിസംബര്‍ 29 ന് കോഴ്‌സ് ആരംഭിക്കും; ഇപ്പോള്‍ അപേക്ഷിക്കാം.

ബ്രോഡ്ബാന്‍ഡ്, ഒപ്റ്റിക്കല്‍ ഫൈബര്‍, വയര്‍ലെസ് ടെക്നീഷ്യന്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ സ്പ്ലൈസര്‍ മേഖലകളിലാണ് ടെലികോം പരിശീലന കേന്ദ്രത്തില്‍ സൗജന്യ തൊഴില്‍പരിശീലനം.
ബിഎസ്എന്‍എല്ലിന്റെ പരിശീലന സ്ഥാപനമായ തിരുവനന്തപുരം റീജിയണല്‍ ടെലികോം പരിശീലന കേന്ദ്രത്തില്‍ സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കുന്നു.
പി.എം.കെ.വി.വൈ 4.0 ടെലികോം ഡൊമെയ്നിലാണ് നൈപുണ്യ വികസന കോഴ്സുകള്‍ നടത്തുന്നത്.
ഇതിന്റെ ഭാഗമായി, ബ്രോഡ്ബാന്‍ഡ് ടെക്നീഷ്യന്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്നീഷ്യന്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ സ്പ്ലൈസര്‍, വയര്‍ലെസ് ടെക്നീഷ്യന്‍ തുടങ്ങിയ പ്രധാന തൊഴില്‍ മേഖലകളിലാണ് നൈപുണ്യ പരിശീലന കോഴ്‌സ് നടത്തുന്നത്.
കോഴ്‌സിന്റെ ദൈര്‍ഘ്യം 420 മണിക്കൂര്‍ ആണ്. ഓഫ്ലൈന്‍ ആയാണ് കോഴ്‌സ് നടത്തുക.
ഈ കോഴ്സുകള്‍ ദേശീയ നൈപുണ്യ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി നടത്തുന്നതാണ്.
അതിവേഗം വളരുന്ന ടെലികോം, ബ്രോഡ്ബാന്‍ഡ് മേഖലകളില്‍ ആവശ്യമായ പ്രായോഗികവും തൊഴില്‍ അധിഷ്ഠിതവുമായ കഴിവുകള്‍ നല്‍കി യുവതലമുറയെ തൊഴില്‍ സജ്ജമാക്കാന്‍ ലക്ഷ്യമിടുന്നതുമാണ് ഈ കോഴ്‌സ്.
ഇതിലൂടെ, പഠിതാക്കള്‍ക്ക് ആധുനിക ആശയവിനിമയ സാങ്കേതികവിദ്യകളുമായും മേഖലയിലെ മെച്ചപ്പെട്ട തൊഴിലവസരങ്ങളുമായും നേരിട്ട് പരിചയം ലഭിക്കുന്നു.
മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ്, ഓഫീസ് മാനേജ്മെന്റ് ട്രെയിനി, ഹെല്‍പ്പ് ഡെസ്‌ക് സെക്യൂരിറ്റി തസ്തികകളില്‍ ഒഴിവ്
കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബി.എസ്.എന്‍.എല്‍ ഇന്‍ഡസ്ട്രി അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും മിതമായ നിരക്കില്‍ പ്രത്യേക ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. കാന്റീന്‍, ലൈബ്രറി, തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാണ്.
