കാര്‍ കത്തി ദമ്പതികള്‍ വെന്തുമരിച്ചു-ഭാര്യ ഗര്‍ഭിണി-
കണ്ണൂര്‍: കണ്ണൂരില്‍ ഓടുന്ന കാറിനു തീപിടിച്ച് ഗര്‍ഭിണിയായ ഭാര്യയും ഭര്‍ത്താവും വെന്തുമരിച്ചു.

ജില്ലാ ആശുപത്രിക്കു സമീപം ഇന്നു രാവിലെ 11.30 രാവിലെയാണ് അപകടം.
കുറ്റിയാട്ടൂര്‍ സ്വദേശി ശ്രീഷ (31), ഭര്‍ത്താവ് പ്രജിത്ത് (42) എന്നിവരാണ് മരിച്ചത്.
ആറ് പേരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്.
കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപത്താണ് അപകടമുണ്ടായത്. പ്രജിത്തായിരുന്നു വാഹനം ഓടിച്ചിരുന്നത്.
കാറിന്റെ പിന്‍സീറ്റിലുണ്ടായിരുന്ന നാല് പേര്‍ രക്ഷപ്പെട്ടു.
ഓടിക്കൊണ്ടിരുന്ന വണ്ടിയുടെ മുന്‍ഭാഗത്തുനിന്നു തീ പടരുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഗര്‍ഭിണിയെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം.
പിന്‍സീറ്റില്‍ ഉണ്ടായിരുന്നവരെ നാട്ടുകാര്‍ എത്തി രക്ഷിക്കുകയായിരുന്നു.
ഇവരെ ആശുപത്രിയിലേക്കു മാറ്റി. രണ്ട് പേരുടെ മരണമാണ് സ്ഥിരീകരിച്ചത്.
ഗര്‍ഭിണിയായ യുവതിയും കാറോടിച്ച ഭര്‍ത്താവുമാണ് മരിച്ചത്.
ഗര്‍ഭിണിയുമായി ആശുപത്രിയിലേക്ക് പോയ കാറിനാണ് തീപിടിച്ചത്.
വാഹനമോടിച്ച ഭര്‍ത്താവിനൊപ്പം മുന്‍വശത്തായിരുന്നു ഭാര്യയുണ്ടായിരുന്നത്.
മറ്റ് വാഹനത്തിലെത്തിയവരാണ് കാറിന് തീപിടിച്ച വിവരം അറിയിച്ചത്. ഡോര്‍ ജാമായതിനാല്‍ വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് പുറത്തിറങ്ങാനായില്ല.
കാറിന് തീപിടിച്ച് അല്‍പ്പസമയത്തിനുളളില്‍ ഡ്രൈവര്‍ പുറകിലെ ഡോര്‍ തുറന്നു. ഇതുവഴിയാണ് ബാക്ക് സീറ്റിലുണ്ടായിരുന്ന ഒരു കുട്ടിയടക്കം നാല് പേര്‍ രക്ഷപ്പെട്ടത്
