ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ സ്ത്രീ മരിച്ചു-

തളിപ്പറമ്പ്: ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു.

തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയിലാണ് മൃതദേഹമുള്ളത്.

നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.

മരിച്ച യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല.

കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന പിലാക്കുന്നുമ്മല്‍ എന്ന സ്വകാര്യ ബസാണ് ദേശീയപാതയില്‍ നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം മറിഞ്ഞത്.

ബസിനകത്ത് കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരും പോലീസും അഗ്നിശമനസേനയും ചേര്‍ന്നാണ് പുറത്തെടുത്തത്.

ഉച്ചക്ക് ശേഷം മുന്ന് മണിയോടെയായിരുന്നു അപകടം.