ബസില്‍ അപമര്യാദ-യുവാവിനെ പെണ്‍കുട്ടി തന്ത്രപരമായി കുടുക്കി-
തലശ്ശേരി: ബസില്‍ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പെണ്‍കുട്ടി തന്ത്രപരമായി കുടുക്കി.
പാനൂര്‍-തലശേരി റൂട്ടില്‍സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയോട് യുവാവ് അപമര്യാദയായി പെരുമാറിയത്.
പെണ്‍കുട്ടി പ്രതികരിച്ചപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ന്യൂ മാഹി പൊലീസില്‍ പെണ്‍കുട്ടിയും ബന്ധുക്കളുമെത്തി പരാതി നല്‍കി.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഈങ്ങയില്‍ പീടിക ഓണിയന്‍ സ്‌കൂളിന് സീന കോട്ടേജിലെസവാദ് പിടിയിലായത്.
എസ് ഐ ടി.എം.വിപിന്‍, എ.എസ്.ഐ.ജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബസുകളിലടക്കം അന്വേഷിച്ചാണ് പ്രതിയെ പിടികൂടിയത്.
മനേക്കര റൂട്ടിലോടുന്ന പല ബസ് ജീവനക്കാരും ഇയാളെ തിരിച്ചറിഞ്ഞിരുന്നു.
സ്ഥിരം പ്രശ്‌നക്കാരനാണ് ഇയാളെന്നും ബസ് ജീവനക്കാര്‍ പോലീസിനോട് പറഞ്ഞു.
പെണ്‍കുട്ടിയും പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. പലരും പ്രതികരിക്കാത്തതാണ് ഇത്തരക്കാരുടെ ശല്യം വര്‍ധിക്കാന്‍
കാരണമെന്ന് ന്യൂമാഹി ഇന്‍സ്പക്ടര്‍ ലതീഷ് പറഞ്ഞു. യുവാവിനെതലശേരി കോടതിയില്‍ ഹാജരാക്കി.