കണ്ണൂര്‍ വിമാനതാവളത്തില്‍ നിന്ന് 82.3 ലക്ഷം രൂപയുടെ ഗോള്‍ഡ് പേസ്റ്റ് പിടികൂടി-

മട്ടന്നൂര്‍: പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണവുമായി ഒരാള്‍ പിടിയില്‍.

കണ്ണൂര്‍ രാജ്യാന്തരവിമാനത്താവളത്തിലാണ് 82.3 ലക്ഷംരൂപയുടെ സ്വര്‍ണ്ണംപിടികൂടിയത്.

ഷാര്‍ജയില്‍ നിന്നെത്തിയ ബ്ലാത്തൂര്‍ സ്വദേശി മുഹമ്മദ് അനീസില്‍ നിന്നാണ് കസ്റ്റംസും ഡി.ആര്‍.ഐ യും നടത്തിയ സംയുക്ത പരിശോധനയില്‍ 1.66 കിലോ സ്വര്‍ണ്ണം കണ്ടെത്തിയത്.

അടിവസ്ത്രത്തിനുള്ളിലും പാന്റ്‌സിനുള്ളിലും പേസ്റ്റ് രൂപത്തിലാക്കിയാണ് ഇയാള്‍ സ്വര്‍ണ്ണം കടത്തുവാന്‍ ശ്രമിച്ചത്.

കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ. വികാസ്, സൂപ്രണ്ടുമാരായ വി.പി. ബേബി, ജ്യോതിലക്ഷ്മി, ഇന്‍സ്‌പെക്ടര്‍മാരായ സന്ദീപ് കുമാര്‍, രാജു, ജൂബര്‍ ഖാന്‍, രാംലാല്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് സ്വര്‍ണ്ണം പിടികൂടിയത്.

ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ മാത്രം കണ്ണൂരില്‍നിന്ന് 19 കിലോ സ്വര്‍ണ്ണംപിടികൂടി.

സെപ്റ്റംബര്‍ 18 ന് മാത്രം പിടിച്ചെടുത്തത് 3 കിലോ സ്വര്‍ണ്ണമായിരുന്നു.

കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ ഒന്നര ക്വിന്റലോളം സ്വര്‍ണ്ണം കണ്ണൂരില്‍നിന്നു പിടികൂടിയത്.