സി.പി.എം ജില്ലാ സമ്മേളനം-കൊടിമരജാഥ നാളെ കാവുമ്പായിയില്‍ നിന്നാരംഭിക്കും-

തളിപ്പറമ്പ്: ഡിസംബര്‍ 10, 11, 12 തീയതികളിലായി എരിപുരത്ത് നടക്കുന്ന സി.പി.എം.കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമരജാഥ നാളെ (ഡിസംബര്‍ 9 ന്) കാവുമ്പായിയില്‍ നിന്നും ആരംഭിക്കും.

ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി.കെ.ഗോവിന്ദന്‍ മാസ്റ്ററാണ് ജാഥാ ലീഡര്‍.

വിവിധ സ്ഥലങ്ങളിലെ സ്വീകരണ സമയം ചുവടെ—

ഉച്ചക്ക് ശേഷം രണ്ടിന് കാവുമ്പായി- 2.40 ന് എള്ളരിഞ്ഞി, 2.50 ന് കൂട്ടുംമുഖം പാലം, 2.55 ന് പൊടിക്കളം, 3 ന് ശ്രീകണ്ഠാപുരം, 3.10 ന് പരിപ്പായി, 3.20 ന് ചെങ്ങളായി, 3.30 ന് ചേരന്‍കുന്ന്, 3.40 ന് നിടുവാലൂര്‍, 3.50 ന് വളക്കൈ, 4 ന് നെടുമുണ്ട, 4.10 ന് പൊക്കുണ്ട്, 4.20 ന് ചൊറുക്കള, 4.30 ന് കരിമ്പം, 4.40 ന് ഗവ.ആശുപത്രി, 4.45 ന് ചിറവക്ക്, 4.50 ന് കുപ്പം, 4.55 ന് നരിക്കോട്, 5 ന് കൈവേലി, 5.05 ന് കോട്ടക്കീല്‍ മുക്ക്, 5.10 ന് ഏഴോം പഞ്ചായത്ത്, 5.15 ന് നെരുവമ്പ്രം, 5.20 ന് പഴയങ്ങാടിയില്‍ സമാപനം.