തളിപ്പറമ്പിലെ ലീഗ് നേതാക്കളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു
കോഴിക്കോട്: തളിപ്പറമ്പിലെ മുസ്ലിംലീഗ് നേതാക്കളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു.
തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ മുസ്ലിംലീഗ് നേതാക്കളായ സിദ്ദീഖ് (ഗാന്ധി), കെ മുഹമ്മദ് ബഷീര്‍, സി.സിറാജ്, പി.പി.ഇസ്മായില്‍,
പി.എം.മുസ്തഫ, ഒ.ജാഫര്‍, എന്‍.യു ഷഫീഖ് മാസ്റ്റര്‍, കെ.പി നിഷാദ്, അന്ത്രു, അഷ്‌റഫ് ബപ്പു എന്നിവരുടെ പേരിലുള്ള പാര്‍ട്ടി അച്ചടക്ക നടപടി പിന്‍വലിച്ചതായി മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു.
മുസ്ലിം ലീഗിലെ അള്ളാംകുളം വിഭാഗക്കാരായ ഇവരുടെ നേതൃത്വത്തില്‍ സമാന്തര കമ്മറ്റി രൂപീകരിച്ചിരുന്നു.