മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മദ്രസക്ക് സമീപത്തെ യുവാവ് പിടിയില്‍-
തളിപ്പറമ്പ്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍.
തളിപ്പറമ്പ് എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ടി.വി.രാമചന്ദ്രനും പാര്‍ട്ടിയും ചേര്‍ന്ന് ചിറവക്ക് മദ്രസ്സ ഭാഗത്ത് നടത്തിയ റെയ്ഡിലാണ് 230 മില്ലി ഗ്രാം എം.ഡി.എം.എയുമായി
കെ.എല്‍.59 പി.779 നമ്പര്‍ ബൈക്കുമായി മദ്രസക്ക് സമീപത്തെ ആനപ്പന്‍ഹൗസില്‍ എ.പി.മുഹമ്മദ് മുഫാസ് (24) എന്നയാളെ അറസ്റ്റ് ചെയ്തത്.
റെയിഡ് സംഘത്തില്‍ പ്രിവന്റിവ് ഓഫീസര്‍മാരായ കെ.പി.മധുസൂദനന്‍, എ.അസീസ്, ടി.വി.കമലാക്ഷന്‍, പ്രീവന്റീവ് ഓഫീസര്‍(ഗ്രേഡ്) പി.കെ.രാജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എസ്.എ.പി.ഇബ്രാഹിം ഖലീല്‍,
കെ.മുഹമ്മദ് ഹാരിസ്, ഇ.എച്ച്.ഫെമിന്‍, പി.പി.രജിരാഗ്, പി.പി.റെനില്‍ കൃഷ്ണന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.പി.അനു, ഡ്രൈവര്‍ സി.വി.അനില്‍കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.