ഇ.ടി.രാജീവന് തളിപ്പറമ്പ് അര്‍ബന്‍ ബാങ്ക് ജീവനക്കാരുടെ യാത്രയയപ്പ്

തളിപ്പറമ്പ്: തളിപ്പറമ്പ് അര്‍ബന്‍ ബാങ്കില്‍ നിന്നും വിരമിച്ച കോണ്‍ഗ്രസ് നേതാവും ഡി.സി.സി ജന.സെക്രട്ടെറിയും

കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജന.സെക്രട്ടെറിയുമായ ഇ.ടി.രാജീവന് ബാങ്ക് ജീവനക്കാരും സംഘടന പ്രതിനിധികളും യാത്രയയപ്പ് നല്‍കി.

ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു.

കെ.യു.ബി.എസ്.ഒ തളിപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് പി.എം.അല്‍അമീന്‍ അധ്യക്ഷത വഹിച്ചു.

കെ.പി.സി.സി ജന.സെക്രട്ടെറി അഡ്വ.സോണി സെബാസ്റ്റിയന്‍ മുഖ്യാതിഥിയായിരുന്നു.

സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എം.ബിജു, അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ കെ.രാമകൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് വിജില്‍ മോഹനന്‍,

ഡി.സി.സി ജന.സെക്രട്ടെറി ടി.ജനാര്‍ദ്ദനന്‍, ബാങ്ക് സി.ഇ.ഒ എം.സത്യനാരാണന്‍, ഡോ.പി.പി.ബാലന്‍, സി.ശിവശങ്കരന്‍ മാസ്റ്റര്‍, ഹുസൈന്‍ വല്ലാച്ചിറ, പി.ജെ.മാത്യു, സുരേഷ് പാച്ചേനി, ഇ.ടി.രാജീവന്‍, വി.എം.നന്ദകിഷോര്‍, കെ.പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇ.ടി.രാജീവന് ബാങ്കിന്റെ ഉപഹാരം ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എയും ജീവനക്കാരുടെ ഉപഹാരം അഡ്വ.സോണി സെബാസ്റ്റിനും സമ്മാനിച്ചു.