സ്വകാര്യ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്ക്-
മട്ടന്നൂര്‍: സ്വകാര്യ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്ക്.
ഇന്ന് രാവിലെ 7.30 ന് കണ്ണൂരില്‍ നിന്ന് വരികയായിരുന്ന ധനലക്ഷ്മി ബസും കര്‍ണാടകയില്‍ നിന്നും വരികയായിരുന്ന പിക്കപ്പ് വാനുമാണ് എടയന്നൂരില്‍ വെച്ച് കൂട്ടിയിടിച്ചത്.
പിക്കപ്പില്‍ ഇടിച്ച് നിയന്ത്രണം വിട്ട ബസ് രണ്ട് വീടുകളുടെ മതിലുകളില്‍ ഇടിച്ചാണ് നിന്നത്.
ബസില്‍ യാത്രചെയ്തിരുന്ന എട്ടുപേര്‍ക്കാണ് പരിക്കേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ല.
