ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്.

കണ്ണൂര്‍: കണ്ണൂര്‍ കണ്ണോത്തും ചാലില്‍ നിയന്ത്രണംവിട്ട സ്വകാര്യ ബസ് താഴ്ചയിലേക്ക് വീണ് നാല് യാത്രക്കാര്‍ക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം.

കനത്ത മഴയില്‍ നിയന്ത്രണംവിട്ടാണ് ബസ് റോഡിന് താഴേക്ക് മറിഞ്ഞത്.

കോഴിക്കോടേക്ക് പോവുകയായിരുന്നഹര്‍ഷിത എന്ന ബസാണ് അപകടത്തില്‍ പെട്ടത്.

പരിക്കേറ്റവരുടെ നില ഗുരുതരമല്ല.