വെയിറ്റിങ്ങ് ഷെല്‍ട്ടര്‍ തുറന്നു-വല്സന് മാസ്റ്റര്‍ക്ക് നാടിന്റെ അഭിനന്ദനം.
തളിപ്പറമ്പ്: തൃച്ചംബരം പെട്രോള്‍പമ്പിന് സമീപം ആര്.എസ്.പി നേതാവും പൊതുപ്രവര്‍ത്തകനുമായ സി.വല്സന് മാസ്റ്റര്‍ നിര്‍മ്മിച്ചുനല്‍കിയ ചള്ളക്കര നളിനി-ചള്ളക്കര പ്രകാശന് സ്മാരക ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടര്‍ നഗരസഭാ നഗരസഭാ ചെയര്പേഴ്സന് മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

വൈസ് ചെയര്മാന് കല്ലിങ്കീല്‍ പത്മനാഭന് നായര്‍ അധ്യക്ഷത വഹിച്ചു. ആര്.ഡി.ഒ ഇ.പി.മേഴ്സി മുഖ്യാതിഥിയായി പങ്കെടുത്തു.
നഗരസഭാ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്മാന് പി.പി.മുഹമ്മദ് നിസാര്‍, നഗരസഭാ കൗണ്‍സിലര്‍മാരായ പി.വി.സുരേഷ്, സി.പി.മനോജ്, മുന്‍ കൗണ്‍സിലര്‍ സി.സി.ശ്രീധരന്, സി.വല്സന് മാസ്റ്റര്‍, സി.സുരേന്ദ്രന് നമ്പ്യാര്‍ എന്നിവര്‍ പങ്കെടുത്തു.
പെട്രോള്‍പമ്പ് പരിസരത്തെ ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടര്‍ 5 വര്‍ഷം മുമ്പ് പൊളിച്ചുമാറ്റിയ ശേഷം ഇവിടെ ഷെല്ട്ടറില്ലാത്തതിനാല് ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുകയായിരുന്നു.
പ്രകാശ് ഫൗണ്ടഷന്സിന് വേണ്ടി സി.വല്സന് മാസ്റ്റര്‍ 80,000 രൂപ ചെലവഴിച്ചാണ് ഷെല്‍ട്ടര്‍ നിര്‍മ്മിച്ചുനല്‍കിയത്.
ജനങ്ങളുടെ ബുദ്ധിമുട്ട് കണ്ടറിഞ്ഞ് ഷെല്‍ട്ടര്‍ നിര്‍മ്മിച്ചു നല്കിയ സിീ.വല്സന് മാസ്റ്ററെയും ഇതിന് മുന്‍കൈയടുത്ത കൗണ്‍സിലര്‍ സി.പി.മനോജിനെയും പരിപാടിയില്‍ പങ്കെടുത്തവരെല്ലാം അഭിനന്ദിച്ചു.
