തളിപ്പറമ്പ് ദേശീയപാതയോരത്ത് 30 ലക്ഷം ചെലവഴിച്ച് ബസ് ഷെല്‍ട്ടര്‍ വരുന്നു, പഴയ ഷെല്‍ട്ടര്‍ പൊളിച്ചുതുടങ്ങി.
തളിപ്പറമ്പ്: തളിപ്പറമ്പ് ദേശീയപാതയോരത്തെ ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റുന്നു.

ഇവിടെ എം.വി.ഗോവിന്ദന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 30 ലക്ഷം രൂപ ചെലവഴിച്ച് പുതിയ ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ പണിയും.
2006-11 കാലഘട്ടത്തില്‍ തളിപ്പറമ്പ് എം.എല്‍.എയായിരുന്ന സി.കെ.പി.പത്മനാഭന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 4 ലക്ഷം രൂപ ഉപയോഗിച്ചാണ് പൊളിച്ചുമാറ്റുന്ന ബസ് ഷെല്‍ട്ടര്‍ പണിതത്.
ദേശീയപാതയോരത്ത് അന്ന് ബസ് കാത്തുനില്ക്കുന്നവര് അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ മനസിലാക്കിയാണ് സി.കെ.പി.പത്മനാഭന് മുന്‍കൈയെടുത്ത് ഷെല്‍ട്ടര്‍ പണിതത്.
ഇപ്പോള്‍ നഗരസൗന്ദര്യവല്‍ക്കരണത്തിന് എം.വി.ഗോവിന്ദന് എം.എല്‍.എ രണ്ട് കോടി രൂപയുടെ പുതിയ പദ്ധതി തളിപ്പറമ്പില്‍ നടപ്പിലാക്കുന്നുണ്ട്.
അതിന്റെ മുന്നോടിയായിട്ടാണ് കൂടുതല്‍ മികച്ച സൗകര്യങ്ങളോടെ പുതിയ ഷെല്‍ട്ടര്‍ നിര്‍മ്മിക്കുന്നത്.
