കരിമ്പത്തെ വെയിറ്റിങ്ങ് ഷെല്‍ട്ടര്‍ പൊളിച്ചുനീക്കാന്‍ തുടങ്ങി.
തളിപ്പറമ്പ്: ഒടുവില്‍ താലൂക്ക് ആശുപത്രിക്ക് സമീപത്തെ അപകടാവസ്ഥയിലുള്ള ബസ് ഷെല്‍ട്ടര്‍ പൊളിച്ചുനീക്കിത്തുടങ്ങി.
തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 ല്‍ റോഡിന് ഇരുഭാഗത്തും പുതിയ ഷെല്‍ട്ടര്‍ സ്ഥാപിച്ചിട്ട് 9 മാസം കഴിഞ്ഞിട്ടും പഴയ ഷെല്‍ട്ടര്‍ പൊളിച്ചുനീക്കിയിരുന്നില്ല.
ഈ ഷെല്‍ട്ടര്‍ സമൂഹവിരുദ്ധരുടെ കേന്ദ്രമായി മാറിയതിനെ തുടര്‍ന്ന് ഏപ്രില്‍ മാസത്തെ വികസനസമിതി യോഗത്തില്‍
മാധ്യമപ്രവര്‍ത്തകന്‍ കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ് താലൂക്ക് വികസന സമിതിയില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് ജൂണ്‍ 4 ന് ചേര്‍ന്ന വികസനസമിതി യോഗത്തില്‍ വീണ്ടും പരാതി നല്‍കിയിരുന്നു.
ഇതേതുടര്‍ന്നാണ് പൊളിച്ചുമാറ്റാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ മുതലാണ് ഷെല്‍ട്ടര്‍ പൊളിച്ചുതുടങ്ങിയത്.
ഇതോടെ താലൂക്ക് ആശുപത്രിക്ക് സമീപം പാര്‍ക്കിങ്ങിന് കൂടുതല്‍ സ്ഥലം ലഭിക്കും.