ഇതാ ഒന്നൊന്നര റോഡ്–ഇത് ഉപയോഗപ്പെടുത്തൂ-ഗതാഗതകുരുക്ക് ഒഴിവാക്കൂ—

പരിയാരം: പാപ്പിനിശേരി, താവം മേല്‍പ്പാലങ്ങള്‍ അടച്ചതോടെ ദേശീയ പാതയില്‍ വാഹന പ്രളയം.

ഇന്നലെ മുതല്‍ അറ്റകുറ്റപ്പണികള്‍ക്കായി പാത അടച്ചതോടെ വാഹനങ്ങള്‍ ദേശീയപാത വഴി തളിപ്പറമ്പിലൂടെയാണ് കടന്നു പോകുന്നത്.

യാതൊരു മുന്നൊരുക്കങ്ങളും നടത്താത്തതിനാല്‍ കനത്ത ഗതാഗത കുരുക്കാണ് ദേശീയപാതയില്‍ അനുഭവപ്പെട്ടത്.

ഗതാഗത നിയന്ത്രണത്തിന് പോലീസും ആവശ്യത്തിനുണ്ടായിരുന്നില്ല. കുറച്ച് വാഹനങ്ങള്‍ ശ്രീസ്ഥ വഴി കീച്ചേരിയിലേക്ക് തിരിച്ചു വിട്ടിരുന്നുവെങ്കില്‍ വലിയൊരളവോളം തിരക്ക് ഒഴിവാക്കാന്‍ കഴിയുമായിരുന്നു.

അടുത്തിടെയാണ് പരിയാരം മെഡിക്കല്‍ കോളേജ് പരിസരത്തുനിന്നും ശ്രീസ്ഥ വഴിയുള്ള ഈ റോഡ് ദേശീയ പാത നിലവാരത്തില്‍ വികസിപ്പിച്ചത്.

പൊതുവെ ഗതാഗതം കുറഞ്ഞ ഈ റോഡ് ഉപയോഗപ്പെടുത്തിയാല്‍ പ്രശ്‌നങ്ങള്‍ കുറക്കാന്‍ കഴിയുമെന്നിരിക്കെ ബന്ധപ്പെട്ടവര്‍ അതേ കുറിച്ച് ശ്രദ്ധിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.