കഞ്ചാവുമായി രണ്ട് പേര്‍ എക്‌സൈസ് പിടിയില്‍.
തളിപ്പറമ്പ്: കഞ്ചാവുമായി രണ്ട് യുവാക്കള്‍ എക്‌സൈസ് പിടിയില്‍.

എടക്കോം സ്വദേശി എം.പി.അന്‍സാര്‍(26), മടക്കാട് സ്വദേശി എന്‍.ബിബിന്‍(27) എന്നിവരാണ് തളിപ്പറമ്പ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.കെ.രാജേന്ദ്രന്റെ നേതൃത്വത്തില്‍ എളമ്പേരം പാറ, നാടുകാണി, കാലിക്കടവ് ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ പിടിയിലായത്.
ഇവര്‍ക്കെതിരെ എന്‍.ഡി.പി.എസ് കേസെടുത്തു.
സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.വി.ശ്രീകാന്ത, പി.ആര്‍.വിനീത്, ഡ്രൈവര്‍ പി.വി.അജിത്ത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
