ഒരു കിലോ കഞ്ചാവുമായി യുവാവിനെ രാജപുരം പോലീസ് അറസ്റ്റ് ചെയ്തു
കള്ളാര്‍: ഗുഡ്‌സ് പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന ഒരു കിലോ കഞ്ചാവുമായി പാണത്തൂര്‍ സ്വദേശിയും പാണത്തൂര്‍ ടൗണില്‍ മീന്‍ കച്ചവടം നടത്തുകയും ചെയ്യുന്ന
പാണത്തൂര്‍ വീട്ടില്‍ മുഹമ്മദ് ആഷിര്‍(20)നെ വാഹന പരിശോധനക്കിടെ കള്ളാറില്‍ അന്ത്രൂസ് തട്ടുകടക്ക് സമീപം വെച്ച് രാജപുരം ഇന്‍സ്പെക്ടര്‍ പി.രാജേഷ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി 11.45 നായിരുന്നു സംഭവം.
പ്രതി കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കെ.എല്‍-79-0703 നമ്പര്‍ വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
സംഘത്തില്‍ എ.എസ.ഐ ഓമനക്കുട്ടന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിന്റോ അബ്രഹാം, സജിത്ത് ജോസഫ് എന്നിവരും ഉണ്ടായിരുന്നു.
