കഞ്ചാവും വാഹനവും ഉപേക്ഷിച്ച് നിരവധി കേസുകളിലെ പ്രതി ഓടി രക്ഷപെട്ടു
തളിപ്പറമ്പ്: കഞ്ചാവും വാഹനവും ഉപേക്ഷിച്ച് നിരവധി കേസുകളിലെ പ്രതി ഓടിരക്ഷപെട്ടു.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ സതീഷും സംഘവും എടക്കോം തെന്നം ഭാഗത്ത് നടത്തിയ പരിശോധനയില്‍ കെ.എല്‍-86 ബി 5987 നമ്പര്‍ സ്‌ക്കൂട്ടറില്‍ നിയമവിരുദ്ധമായി 204 ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന പ്രതി എക്‌സൈസിനെ കണ്ടതോടെ വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.
നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി ഏര്യം അഷ്‌റഫ് മകന്‍ ഷെമ്മാസ് (27)എന്നയാള്‍ക്കെതിരെ എന്‍.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തു.
പ്രതി വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതിനാല്‍ അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ല.
വീട്ടിലും കഞ്ചാവ് സൂക്ഷിച്ച് വെച്ചിട്ടുള്ളതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ വീട്ടിലും പരിശോധന നടത്തി.
അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷ്‌റഫ് മലപ്പട്ടം, പ്രിവന്റീവ് ഓഫീസര്‍മാരായ മുഹമ്മദ് ഖലീല്‍, നികേഷ്, ഫെമിന്‍, ഗോവിന്ദന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുജിത, വിനീത് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
തളിപ്പറമ്പ് പയ്യന്നൂര്‍ താലൂക്കിലെ മദ്യ/മയക്കുമരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങള്‍ 0460 220 1020/9400069695 എന്നീ നമ്പറുകളില്‍ അറിയിക്കാവുന്നതാണ്.
