ശശികപൂറും നിജീഷും പിടിയില്‍

തളിപ്പറമ്പ് കഞ്ചാവും മദ്യവുമായി രണ്ടുപേര്‍ എക്‌സൈസ് പിടിയിലായി.

തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷറഫും സംഘവും മയ്യില്‍ ഭാഗങ്ങളില്‍ നടത്തിയ

പട്രോളിങ്ങില്‍ ആറാംമൈലില്‍ വെച്ചാണ് 10 ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് ഒഡിഷ സ്വദേശി ശശികപൂര്‍(26),

12 കുപ്പി മദ്യവുമായി (6 ലിറ്റര്‍) ബ്ലാത്തൂര്‍ സ്വദേശി കെ.പി.നിജീഷ് എന്നിവരെ പിടികൂടിയത്.

കേസ് രജിസ്റ്റര്‍ ചെയ്ത ഇവരെശ്രീകണ്ഠാപുരം റെയ്ഞ്ചില്‍ ഹാജരാക്കി.

സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.ശരത്ത്, വിനേഷ്, കെ.വി.ഷൈജു, വിനീഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.