കഞ്ചാവ് വില്‍പ്പന-മുഖ്യകണ്ണി പിടിയില്‍-
തളിപ്പറമ്പ്: കഞ്ചാവ് വില്‍പ്പന സംഘത്തിലെ മുഖ്യകണ്ണി എക്സൈസ് പിടിയിലായി.
തളിപ്പറമ്പ് റെയിഞ്ച് എക്സൈസ് സംഘം ഓണം സ്പെഷ്യല്‍ ഡ്രൈവിന്റ ഭാഗമായി നടത്തി വരുന്ന പരിശോധനയിലാണ് താഴെ എടക്കോം സ്വദേശി കുളമ്പില്‍ വീട്ടില്‍ കെ.മുഹമ്മദ് ഇല്യാസ്(23) പിടിയിലായത്.
ചപ്പാരപ്പടവ് മേത്തുരമ്പയില്‍ വെച്ചാണ് റെയിഞ്ച് പ്രിവന്റീവ് ഓഫീസര്‍ ടി.വി.കമലാക്ഷനും സംഘവും ഇയാളെ പിടികൂടിയത്.
,ചപ്പാരപ്പടവ്, എടക്കോം, പൂവ്വം, കൂവേരി, ഏര്യം ഭാഗങ്ങളില്‍ കോളേജ്-സ്ക്കൂള് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചു നല്ക്കുന്ന മുഖ്യകണ്ണഇയാണ് ഇയാളെന്ന് എക്സൈസ് പറഞ്ഞു. ഇല്യാസിനെതിരെ എന്‍.ഡി.പി.എസ് കേസെടുത്തു.
പ്രിവന്റീവ് ഓഫിസര്‍ പി.കെ.രാജീവന്, പ്രിവന്റീവ് ഓഫിസര്‍ (ഗ്രേഡ്) പി.പി.മനോഹരന്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ പി.പി.രജിരാഗ്, ഇ.എച്ച്.ഫെമിന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.