ഒന്നരകിലോഗ്രാം കഞ്ചാവുമായി പിലാത്തറ സ്വദേശി അറസ്റ്റില്‍

പാപ്പിനിശ്ശേരി: ഒന്നരകിലോഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിലായി.

ചെറുതാഴം പിലാത്തറ പീരക്കാംതടത്തില്‍ താമസക്കാരനായ കൊറ്റയിലെപുരയില്‍ വീട്ടില്‍ കെ.പി. അഫിദ്(21) നെയാണ് പാപ്പിനിശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ.വൈ.ജസ്‌റലിയും സംഘവും ചേര്‍ന്ന് പിടികൂടിയത്.

പയ്യന്നൂര്‍, പിലാത്തറ, പരിയാരം, പഴയങ്ങാടി, കുഞ്ഞിമംഗലം എന്നി സ്ഥലങ്ങളിലെ സ്‌കൂള്‍ കോളേജ് വിദ്യര്‍ത്ഥികള്‍ക്ക് ലഹരി എത്തിക്കുന്ന പ്രധാന വില്‍പ്പനക്കാരനാണ് ഇയാളെന്ന് എക്‌സൈസ് പറഞ്ഞു.

എക്‌സൈസ് കമ്മിഷണര്‍ സ്‌ക്വാഡ് നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മാടായിപാറയില്‍ വെച്ചാണ് നിരവധി ലഹരി കേസുകളില്‍ ഉള്‍പ്പെട്ട ഇയാളെ പിടികൂടിയത്.

എക്‌സൈസ് ടീം മാസങ്ങളായി അഫിദിനെ നിരീക്ഷിച്ചുവരികയായിരുന്നു.

അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് എം.പി.സര്‍വഞ്ജന്‍, പ്രിവന്റിവ് ഓഫിസര്‍ ഗ്രേഡ് സി.പങ്കജാഷന്‍, വി.പി.ശ്രീകുമാര്‍, പി.പി.രജിരാഗ്(എക്‌സൈസ് കമ്മിഷണര്‍ സ്‌ക്വാഡ് അംഗം), സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ.രമിത്ത്, കെ.അമല്‍ എന്നിവരും എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.