റൂറല്‍ ജില്ലാ പോലീസ് ഏകദിന കപ്പാസിറ്റി ബില്‍ഡിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു.

ധര്‍മ്മശാല: സോഷ്യല്‍ പോലീസിങ്ങിന്റെ ഭാഗമായി കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയിലെ

ഡി ക്യാപ് സെന്ററിന്റെ കീഴിലുള്ള ചൈല്‍ഡ് ഫ്രണ്ട്‌ലി പോലീസിങ്ങ്, ചിരി,

ഹോപ്പ്, ഡി സി ആര്‍ സി എന്നിവയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും

കൗണ്‍സിലേഴ്‌സിനും വേണ്ടി നടത്തിയ ഏകദിന കപ്പാസിറ്റി ബില്‍ഡിങ്ങ് പ്രോഗ്രാം

കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ പി എസ് ഉദ്ഘാടനം ചെയ്തു.

ഡി വൈ എസ് പി മാരായ ടി.പി. രഞ്ജിത്ത്, വി.രമേശന്‍ എന്നിവര്‍ ക്ലാസുകളെടുത്തു.