മേല്‍പ്പാലത്തില്‍ കാറുകളുടെ കൂട്ടിയിടി-2 പേര്‍ക്ക് പരിക്ക്.

പഴയങ്ങാടി: താവം മേല്‍പ്പാലത്തില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്.

മാട്ടൂല്‍ സ്വദേശിയുടെയും രാമന്തളി സ്വദേശിയുടെയും കാറുകളാണ് കൂട്ടിയിടിച്ചത്.

രാമന്തളിയില്‍ നിന്ന് കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോകുന്ന കാറിനെ മാട്ടൂലിലെക്ക് പോകുന്ന കാര്‍ ഇടിക്കുകയായിരുന്നു.

രാമന്തളി സ്വദേശികളായ രണ്ട് പേര്‍ക്കാണ് പരിക്ക്. പരിക്ക് ഗുരുതരമല്ല.

അപകടത്തേതുടര്‍ന്ന് ഏറെ നേരം മേല്‍പ്പാലത്തില്‍ ഗതാഗതം മുടങ്ങി. പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി.