മുജീബ് റഹ്‌മാന്റെ കാസ്‌റ്റിംഗ് കാൾ; സെലക്റ്റഡ് മികച്ച ഹ്രസ്വ ചിത്രം

കണ്ണൂർ: വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലേക്ക് ഇയ്യാംപാറ്റകളെ പോലെ പറന്നടുക്കുന്ന സിനിമാ മോഹികളുടെ അനുഭവങ്ങൾ ചൂണ്ടിക്കാണിക്കുന്ന മുജീബ്‌റഹ്‌മാന്റെ കാസ്‌റ്റിംഗ്‌ കാൾ സെല ക്റ്റഡ് എന്ന ഹൃസ്വ ചിത്രം ശ്രദ്ധേയമാവുന്നു.

സിനിമാ സംഘടക ളും യുവജനസംഘടനകളും ചർച്ച ചെയ്യാൻ വിട്ടുപോയ സിനിമാ ലോകത്തിന്റെ താഴേത്തട്ടിലെ പ്രശ്‌നങ്ങൾ ചുണ്ടികാണിക്കുകയാ ണ് സംവിധായകൻ.

പി.എ.ബക്കർ ഫിലിം സൊസൈറ്റി നടത്തിയ നാഷണൽ ഷോർട്ട്ഫിലിം ഫെസ്‌റ്റിവലിൽ ഇത് മികച്ചചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

പ്രശസ്‌ത സിനിമ സംവിധായകൻ ഷെരീഫ് ഈസയിൽ നിന്നും മുജീബ്റഹ്‌മാൻ പുരസ്‌കാരം ഏറ്റുവാങ്ങി.

സിനിമ നിർമാതാവ് ബാദുഷ, വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീർ, അഷ്റഫ് എട്ടിക്കുളം എന്നിവർ ചടങ്ങിൽ പങ്കെടു ത്തു.

എ.ജെ.ബി മുവീസ് 2025 ഓൺലൈൻ ഷോർട്ട്ഫിലിം ഫെസ്‌റ്റി ലും ചിത്രം ഒന്നാമതെത്തിയിരുന്നു.

കോഴിക്കോട് വെള്ളിപ്പറമ്പ് സ്വ ദേശിയായ മുജീബ്റഹ്‌മാൻ വർഷങ്ങളായി തളിപ്പറമ്പ് കുറ്റിക്കോലിലാണ് താമസം.