ശ്രീരാമനവമി രഥയാത്ര കനത്ത പോലീസ് സുരക്ഷയില്‍ തിരുവങ്ങാട് എത്തി- നാളെ രാവിലെ പള്ളിക്കുന്നില്‍ സ്വീകരണം

Report–C.DEEPESH,Thalaseri തലശേരി: കൊല്ലൂരില്‍ നിന്നും ഇന്നലെ പ്രയാണമാരംഭിച്ച ശ്രീരാമനവമിരഥയാത്ര പോലീസിന്റെ അകമ്പടിയോടെ ഇന്ന് പുലര്‍ച്ചെ അഞ്ചിന് തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തി. ഇന്നലെ കൊല്ലൂരില്‍ നിന്നും പ്രയാണമാരംഭിച്ച യാത്രക്ക് കാസര്‍ഗോഡും കണ്ണൂരും വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഒരുക്കിയിരുന്നുവെങ്കിലും ദേശീയപണിമുടക്ക് കാരണം പോലീസിന്റെ നിര്‍ദ്ദേശപ്രകാരം … Read More

വി.ടി.വി.ദാമോദരന് ചീഫ് ജസ്റ്റിസിന്റെ പ്രശംസ. പയ്യന്നൂര്‍ പെരുമക്ക് സാക്ഷ്യം വഹിച്ച് ഇന്ത്യന്‍ ചീഫ് ജസ്റ്റിസ്.

അബുദാബി: ചീഫ് ജസ്റ്റിസിന്റെ അഭിനന്ദനങ്ങളേറ്റുവാങ്ങി വി.ടി.വി.ദാമോദരന്‍. ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം അബുദാബിയിലെത്തിയ ഇന്ത്യന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണയാണ് ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ (ഐ.സ്.സി)നടത്തിയ സന്ദര്‍ശനത്തിനിടയില്‍ അദ്ദേഹത്തെ അഭിനന്ദിച്ചത്. ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധിര്‍ അദ്ദേഹത്തെ പരിചയപ്പെടുത്തുന്നതിനിടയില്‍ വി.ടി.വിയാണ് തന്റെ … Read More

പി.കെ അബൂബക്കര്‍ മുസ്ല്യാര്‍ അനുസ്മരണവും ജില്ല മുഅല്ലിം സമ്മേളനവും സമാപിച്ചു

തളിപ്പറമ്പ്:അല്‍മഖര്‍ 33-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി അല്‍മഖര്‍ സ്ഥാപക നേതാക്കളില്‍ പ്രധാനിയും സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സുന്നീ വിദ്യാഭ്യാസ ബോര്‍ഡ് സംസ്ഥാന നേതൃത്വവുമായിരുന്ന പി.കെ.അബൂബക്കര്‍ മുസ്ല്യാര്‍ നരിക്കോട് ഒന്നാം അനുസ്മരണ സമ്മേളനവും ജില്ല ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഗമവും  അല്‍മഖര്‍ നാടുകാണി കാമ്പസില്‍ … Read More

ജഗത്ഗുരു ശ്രീ ശങ്കരാചാര്യര്‍ അന്താരാഷ്ട്ര പഠനകേന്ദ്രം അയോധ്യയില്‍-

മുംബൈ: ജഗദ് ഗുരു ശ്രീ ശങ്കരാചാര്യരെക്കുറിച്ചും ശങ്കര കൃതികളെക്കുറിച്ചും പഠിക്കുന്നതിനും ഗവേഷണത്തിനും പ്രചരണത്തിനുമായി നൂതന സങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള, അത്യന്താധുനിക നിലവാരത്തിലുള്ള, അതിബൃഹത്തായ അന്താരാഷ്ട്ര പഠനഗവേഷണ കേന്ദ്രം അയോദ്ധ്യ രാമക്ഷേത്രത്തിനു സമീപം സാര്‍ത്ഥകമാകുന്നു. അതിനായി ശ്രീരാമക്ഷേത്രത്തിനു സമീപം 3 ഏക്കര്‍ സ്ഥലം അനുവദിച്ചിരിക്കുന്നു. … Read More

ഗാന്ധി സ്മൃതിപുതുക്കി അബുദാബി

അബുദാബി: മഹാത്മാഗാന്ധിയുടെ 74-ാമത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് അനുസ്മരണ അബുദാബിയില്‍ അനുസ്മരണ പരിപാടികള്‍ നടത്തി. അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയോടെ നടന്ന പരിപാടിയില്‍ മുന്‍ കേന്ദ്രസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ.ജി.ഗോപകുമാര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. കോവിഡ് … Read More

1111 ദിവസം കണ്ണൂരില്‍ പിടികൂടിയത് 173.62 കിലോ സ്വര്‍ണം-മൂല്യം-82.82 കോടി-

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തരവിമാനത്താവളം ഉദ്ഘാടനംചെയ്ത് 17 ാം ദിവസമായ 2018 ഡിസംബര്‍ 25 ചൊവ്വാഴ്ചമുതല്‍ ഇന്നലെവരെയുള്ള 1111 ദിവസത്തിനുള്ളില്‍ കണ്ണൂരില്‍നിന്ന് പിടികൂടിയത് 173.621 കിലോ സ്വര്‍ണ്ണം. ഡിസംബര്‍ 25 ന് ആദ്യമായി പിടികൂടിയത് 2.292 കിലോ സ്വര്‍ണ്ണമായിരുന്നു. തുടര്‍ന്ന് ഇന്നലെവരെയുള്ള 171.329 … Read More

കാസര്‍ഗോഡ് ജില്ലാ ആശുപത്രിക്ക് അമേരിക്കന്‍ മലയാളികള്‍ വെന്റിലേറ്റര്‍ നല്‍കുന്നു.

കാഞ്ഞങ്ങാട്: കേരളത്തിനൊരു സഹായ ഹസ്തം പദ്ധതിയുടെ ഭാഗമായി അമേരിക്കയിലെ അരിസോണ മലയാളി അസോസിയേഷനും ഫോമയും (ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ അമേരിക്ക) സംയുക്തമായി കാസര്‍ഗോഡ് ജില്ലാ ആശുപത്രിയിലേക്ക് വെന്റിലേറ്റര്‍ നല്‍കുന്നു. ജില്ലാ ആശുപത്രിക്ക് സംഭാവന ചെയ്ത വെന്റിലേറ്റര്‍ 18 ന് കാഞ്ഞങ്ങാട് … Read More

വറുത്തരച്ച മയില്‍കറി ഇനി സ്വപ്‌നങ്ങളില്‍ മാത്രം-ഒടുവില്‍ ഫിറോസ് ചുട്ടിപ്പാറ മയിലിനെ കോംപ്ലിമെന്റാക്കി-എല്ലാംശുഭം

ദുബായ്: ഒടുവില്‍ ഫിഫോസ് ചുട്ടിപ്പാറ എല്ലാവരേയും കോംപ്ലിമെന്റാക്കി. ഇന്ന് യുട്യൂബില്‍ പുറത്തിറക്കിയ വീഡിയോയിലാണ് മയില്‍ വിവാദത്തില്‍ നിന്ന് ഫിറോസ് തലയൂരിയതായി പ്രഖ്യാപിക്കുന്നത്. മയിലിനെ കറിവെക്കാന്‍ ദുബായിലേക്ക് പോകുന്നതായി പ്രഖ്യാപിച്ച് വില്ലേജ് ഫുഡ് ചാനലിന്റെ ഉടമ ഫിറോസ് ചുട്ടിപ്പാറ വീഡിയോ പുറത്തിറക്കിയത് വലിയ … Read More

ദുബായില്‍ ഇത്തവണ എക്‌സ്‌പോയൊടൊപ്പം സ്‌കൈഡൈവിംഗിനും സഞ്ചാരികളുടെ തിരക്കേറി-

  Report–കെ.എല്‍.മുബാറക്ക്(പ്രത്യേക ലേഖകന്‍-യു.എ.ഇ) ദുബായ്: ദുബായ് എക്‌സ്‌പോ നഗരി സന്ദര്‍ശിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങള്‍ പ്രവഹിക്കുന്ന ദുബായില്‍ സ്‌കൈ ഡൈവിങ്ങിനും ഇത്തവണ നിരവധിപേരാണ് എത്തിച്ചേര്‍ന്നത്. സമാനതകളില്ലാത്ത വിസ്മയ വിനോദമായ സ്‌കൈഡൈവിംഗ് ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിച്ചറിയണമെന്ന ആഗ്രഹത്തില്‍ എത്തിച്ചേരുന്ന സഞ്ചാരികള്‍ … Read More

പ്രമുഖ ഗാന്ധിയനും കവിയുമായ വി ടി വി ദാമോദരന് യു.എ.ഇ.ഗോള്‍ഡന്‍ വിസ

ദുബായ്: പ്രമുഖ ഗാന്ധിയനും സാഹിത്യകാരനും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തന മേഖലകളിലെ നിറസാന്നിധ്യവുമായ  വി ടി വി ദാമോദരന് യു എ ഇ ഗവണ്‍മെന്റിന്റെ ഗോള്‍ഡന്‍ വിസ ലഭിച്ചു. ഉത്തര കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ പയ്യന്നൂരില്‍ പ്രശസ്ത കോല്‍ക്കളി ആചാര്യന്‍ പരേതനായ കെ … Read More