പ്രകൃതിയെ അറിഞ്ഞ് ജീവിക്കാന്‍ വാതില്‍പ്പുറപ്പാട് ചടങ്ങ് (ദേവഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര-ഭാഗം-അഞ്ച്)

             പ്രകൃതിയെ അറിഞ്ഞ് ജീവിക്കാന്‍ പഠിപ്പിക്കുന്ന നമ്പൂതിരി കുടുംബങ്ങളില്‍ നടക്കുന്നതാണ് വാതില്‍പുറപ്പാട് ചടങ്ങ്. ഈ ചടങ്ങ് ഇപ്പോഴും കൈതപ്രം ഗ്രാമത്തില്‍ മുറതെറ്റാതെ നടക്കുന്നു. പ്രകൃതി തന്റെ ജീവിതത്തിന്റെ ഭാഗമാമെന്ന് തിരിച്ചറിയാനാണ് വാതില്‍പുറപ്പാട് ചടങ്ങ് നടത്തുന്നത്. നമ്പൂതിരി കുടുംബങ്ങളില്‍ കുഞ്ഞ് ജനിച്ച് ആദ്യമായി … Read More

ദേവഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര–ഭാഗം-നാല്– ഓരോ ചുവട്ടിലും പുതിയതലമുറക്ക് അല്‍ഭുതലോകം

ഓരോ ചുവട്ടിലും പുതിയതലമുറക്ക് അല്‍ഭുതലോകം ഓരോ നാലുകെട്ടുകളുടെയും അകത്തളങ്ങള്‍ പുതിയ തലമുറക്ക് ഒരു അല്‍ഭുതലോകമാണ്. അവയുടെ സവിശേഷമായ നിര്‍മ്മാണ രീതിതന്നെയാണ് നമ്മെ അല്‍ഭുതപ്പെടുത്തുന്നത്. പകര്‍ന്നാട്ടം, കായംകുളം കൊച്ചുണ്ണി തുടങ്ങിയ സിനിമകളുടെ ലൊക്കേഷനായ കാനപ്രം ഇല്ലം ഓരോ ഇഞ്ചിലും കാഴ്ച്ചക്കാരെ മറ്റൊരു ലോകത്തേക്ക് … Read More

കേരളത്തിലെ നാലുകെട്ടുകളുടെ ഗ്രാമം—-ദേവഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര–ഭാഗം-മൂന്ന്

കേരളത്തിലെ നാലുകെട്ടുകളുടെ ഗ്രാമം         കൈതപ്രം ഗ്രാമത്തെ നാലുകെട്ടുകളുടെ മാത്രം ഗ്രാമമെന്ന് ഉറപ്പിച്ച് പറയാം. ഒരു കാലത്ത് നാലുകെട്ടുകളും എട്ടുകെട്ടുകളും മാത്രമായിരുന്നു ഈ ഗ്രാമത്തിലെ വീടുകള്‍, എന്നാല്‍ ഇപ്പോള്‍ കാലത്തിന്റെ കുത്തൊഴുക്കിലും നിര്‍മ്മാണ വൈദഗ്ധ്യമുള്ള തൊഴിളാലാളികളെ കിട്ടാത്തതിനാലും ഈ ഗ്രാമത്തിലും സാധാരണ … Read More

മല്‍സ്യവണ്ടികള്‍ വരാത്ത കേരളത്തിലെ ഏകഗ്രാമം—ദേവഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര- ഭാഗം-രണ്ട്

കൈതപ്രത്തെ പഴമക്കാര്‍ ഇപ്പോഴും പറയും. അന്ന് വണ്ണാത്തിപുഴയുടെ കടവി ലായിരുന്നു ചന്തകള്‍, വൈകുന്നേരങ്ങളില്‍ തോണികളില്‍ പഴങ്ങളും പച്ചക്കറികളും മൊക്കെവന്നുപോയുമിരിക്കും. അന്തിച്ചന്തകളെന്നായിരുന്നു ഇതിന് പേര്. പക്ഷെ തോണിയിലൂടേയും അങ്ങാടിയിലും അന്നും ഇന്നും ഒരു മല്‍സ്യവണ്ടിയും വന്നിട്ടില്ല. മത്സ്യമാംസാദികള്‍ നിഷിദ്ധമായ വേദപഠനവും പൂജാവിധികളുമായി കഴിയുന്ന … Read More

ദേവഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര-ഭാഗം-ഒന്ന്

(നമ്മള്‍ അറിയുന്നതും എന്നാല്‍ പൂര്‍ണമായി അറിയാത്തതുമായ ഒരു ഗ്രാമമാണ് കൈതപ്രം. കേരളത്തില്‍ ഇത്തരമൊരു ഗ്രാമം വെറെ കാണുമോ എന്നത് സംശയമാണ്. കൈതപ്രം ഗ്രാമത്തിലൂടെ സഞ്ചരിച്ചാല്‍ അത് ബോധ്യമാവും. ബ്രാഹ്മണ സമുദായത്തില്‍പെട്ടവര്‍ മാത്രം താമസിക്കുന്ന ഒരു പ്രദേശമാണിത്. നാല്‍പതോളം പ്രശസ്തമായ ഇല്ലങ്ങളുടെ ഗ്രാമം. … Read More

സംഗീതമുതിര്‍ന്ന വീട് ദ്രവിച്ചുതീരുന്നു–കൈതപ്രം സഹോദരങ്ങളുടെ വീട് ശോചനീയാവസ്ഥയില്‍

    പാണപ്പുഴയും കണ്ണാടിപ്പുഴയും വണ്ണാത്തിപ്പുഴയും മലയാളികളുടെ മറക്കാനാവാത്ത ഗൃഹാതുരത്വമാക്കി മാറ്റിയ കൈതപ്രം സഹോദരങ്ങളുടെ ജന്‍മഗൃഹം ഇടിഞ്ഞുതീരുന്നു. ഒരുകാലത്ത് സംഗീതം അലയടിച്ചിരുന്ന വണ്ണാത്തിപ്പുഴയുടെ തീരത്തെ ഈ നാലുകെട്ട് ഏതാണ്ട് പകുതിയോളം തകര്‍ന്നുകഴിഞ്ഞു. കണ്ണാടി ഭാഗവതര്‍ എന്നറിയപ്പെട്ടിരുന്ന പ്രശസ്ത സംഗീതജ്ഞന്‍ കേശവന്‍ നമ്പൂതിരിയുടെയും … Read More

കഥപറയുന്ന ടൂറിസം ആദ്യമായി കണ്ണൂരില്‍–ജില്ലയിലെ ഏറ്റവും വലിയ ഗ്രാമീണ ടൂറിസം കേന്ദ്രമാകാന്‍ ഒരുങ്ങി മീങ്കുഴി

Report–കരിമ്പം.കെ.പി.രാജീവന്‍ ഒരുങ്ങുന്നത് നാലുകോടിയുടെ പദ്ധതി പരിയാരം: ജില്ലയിലെ ഏറ്റവുംവലിയ ടൂറിസം വില്ലേജാവാന്‍ മീങ്കുഴി ഒരുങ്ങുന്നു. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിന്റെയും പയ്യന്നൂര്‍ നഗരസഭയുടെയും അതിര്‍ത്തി പ്രദേശമായ കാനായി അണക്കെട്ടിന് സമീപത്താണ് നാല് കോടി രൂപ മുതല്‍മുടക്കില്‍ പദ്ധതി ഒരുങ്ങുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ ഇതിന്റെ … Read More

ശിലയലിയുന്ന ആലാപനമധുരവുമായി പാലക്കാട് ഡോ.ആര്‍.രാമപ്രസാദ് പെരുഞ്ചെല്ലൂരില്‍-

തളിപ്പറമ്പ്: പെരുഞ്ചെല്ലൂര്‍ സംഗീത സഭയുടെ അമ്പത്തിഎട്ടാമത്തെ കച്ചേരി പങ്കെടുത്ത ഏവര്‍ക്കും മറക്കാനാവാത്ത അനുഭവമായി മാറി. വിഖ്യാത മൃദംഗ വിദ്വ്വാന്‍ യശ:ശരീരനായ പാലക്കാട് മണി അയ്യരുടെ പൗത്രനും യുവ സംഗീതജ്ഞരില്‍ പ്രമുഖനുമായ പാലക്കാട് ഡോ. ആര്‍. രാമപ്രസാദ് സംഗീത സഭയില്‍ രാഗവിരുന്നൊരുക്കി. സാവേരി … Read More

നാഗസ്വര്‍ഗ്ഗത്തില്‍ കട്ടുറുമ്പായി പ്ലാസ്റ്റിക്ക് വലകള്‍-

9495186663 / 7012850494 എന്നീ നമ്പറില്‍ വിളിച്ചാല്‍ റെസ്‌ക്യൂവേര്‍സിന്റെ  സേവനം ലഭ്യമാകും. തളിപ്പറമ്പ്: ഇണ ചേരാന്‍ എത്തിയ പാമ്പുകള്‍ ഉപേക്ഷിക്കപ്പെട്ട വലയില്‍ കുടുങ്ങി. പാലകുളങ്ങര സി.വി.പ്രസന്നയുടെ വീട്ടുപറമ്പില്‍ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് വലയിലാണ് രണ്ടര അടി നീളമുള്ള ആണ്‍-പെണ്‍ വിഭാഗങ്ങളില്‍പെട്ട രണ്ട് അണലികള്‍ … Read More

സഹകരണ ഹൃദയാലയ ഇനിയില്ല, ഇരുപത് വര്‍ഷത്തെ ഓര്‍മ്മകള്‍ മാഞ്ഞു-

Report–കരിമ്പം.കെ.പി.രാജീവന്‍- പരിയാരം:  സഹകരണ ഹൃദയാലയ ഇനിയില്ല, പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് കീഴിലെ കാര്‍ഡിയോളജി വിഭാഗം മാത്രമായി ഇത് മാറി. മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതോടെ നേരത്തെ തന്നെ ഈ മാറ്റം നടന്നിരുന്നുവെങ്കിലും പോയകാലത്തെ പ്രൗഡിയുടെ അടയാളമായി ബാക്കിയുണ്ടായിരുന്ന സഹകരണ ഹൃദയാലയ … Read More