ഇനി ഹൃദയശസ്ത്രക്രിയയും–കണ്ണൂര്‍ ഗവ.ജില്ലാ ആശുപത്രിയില്‍
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കാത്‌ലാബ് ഉദ്ഘാടനത്തിന് സജ്ജം.
കുറഞ്ഞ ചെലവില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് കാത് ലാബ് സജ്ജമാക്കിയത്.
കിഫ്ബി ഫണ്ടില്‍ നിന്ന് എട്ട് കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം നടത്തിയത്.
ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് ലാബ് വൈദ്യുതീകരിച്ചത്.
എറണാകുളം ജില്ലാ ആശുപത്രിയുടെ മാതൃകയിലാണ് കാത്‌ലാബ് പ്രവര്‍ത്തിക്കുക. പെരിഫെറല്‍ ബ്ലോക്കുകള്‍ക്കുള്ള ചികിത്സയും ഇവിടെ ലഭ്യമാക്കും.
സി ആം മെഷീന്‍, ഡൈ ഇന്‍ജെക്ടര്‍, വെന്റിലേറ്റര്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളും ലാബിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്.
ലാബില്‍ ഒരു കാര്‍ഡിയോളജിസ്റ്റും ടെക്‌നിക്കല്‍ സ്റ്റാഫും സ്‌ക്രബ്ബ് നഴ്‌സും ഉള്‍പ്പെടെ മൂന്നു പേരാണ് ഉണ്ടാവുക.
ലാബിനുള്ളിലെ പ്രവര്‍ത്തങ്ങള്‍ ലൈവ് മോണിറ്റര്‍ ചെയ്യാനുള്ള കണ്‍ട്രോള്‍ റൂമും ഒരുക്കിയിട്ടുണ്ട്.
രോഗികള്‍ക്കായി നാല് കിടക്കളോട്കൂടിയ പ്രീ കാത് ഏരിയയും രോഗികളുടെ വിശ്രമത്തിനും നിരീക്ഷിക്കുന്നതിനുമായി പത്തു കിടക്കകളോടു കൂടിയ പോസ്റ്റ് കാത് ഐസിയുവും ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടനത്തിനു ഒരുങ്ങിയ കാത് ലാബ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ സന്ദര്‍ശിച്ചു.
വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.കെ.കെ.രത്‌നകുമാരി,
ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. രാജീവ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ലേഖ, ആര്‍എംഒ ഡോ സി.വി.ടി.ഇസ്മയില്‍ എന്നിവരും അവരോടൊപ്പം ഉണ്ടായിരുന്നു.