കാത്ത്‌ലാബ് പൊളിച്ചവര്‍ക്ക് ഇനി കയ്യാമവും കല്‍ത്തുറുങ്കും-

പരിയാരം: കാത്ത്‌ലാബ് തകര്‍ത്ത കേസിലെ പ്രതിയെ ഇനി പോലീസിന് അറസ്റ്റ് ചെയ്യാം.

21 ദിവസത്തിന് ശേഷം ഫോറന്‍സിക്ക് റിപ്പോര്‍ട്ട് വന്നു, കാത്ത്‌ലാബ് തകര്‍ത്തത് തന്നെയെന്ന് കണ്ടെത്തല്‍.

കഴിഞ്ഞ മെയ് 6 നാണ് ഇത് സംബന്ധിച്ച് തിരുവനന്തപുരം ഫോറന്‍സിക്ക് സയന്‍സ് ലാബിലെ ഊര്‍ജതന്ത്ര വിഭാഗം മേധാവി റിനി തോമസ് അന്വേഷണം നടത്തിയത്.

കാത്ത് ലാബിന്റെ എക്‌സേരേ ടാങ്കിന്റെ ഭാഗം തകര്‍ത്ത് ചുളുക്കിയ നിലയിലായിരുന്നു.

10 ലക്ഷം രൂപയുടെ നാശനഷ്ടമാണ്   6 കോടി രൂപ വിലവരുന്ന കാത്ത്‌ലാബിന് സംഭവിച്ചത്.

പ്രിന്‍സിപ്പാളിന്റെ പരാതി പ്രകാരം കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ.എസ്.എം.അഷറഫിന്റെ മൊഴി രേഖപ്പെടുത്തിയ

ശേഷമാണ് പോലീസ് പൊതുമുതല്‍ നശിപ്പിക്കല്‍ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്.

കേസ് ഉന്നത സ്വാധീനമുപയോഗിച്ച് ഒതുക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി ഫോറന്‍സിക് റിപ്പോര്‍ട്ട് വെച്ച് താമസിപ്പിക്കാന്‍ മനപ്പൂര്‍വ്വം ശ്രമം നടന്നത് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റിപ്പോര്‍ട്ടിലൂടെ യഥാര്‍ത്ഥ വിവരം പുറത്തുവന്ന സാഹചര്യത്തില്‍ പോലീസിന് ഇതുമായി ബന്ധപ്പെട്ടവരെ അറസ്റ്റ് ചെയ്യാതിരിക്കാനാവില്ലെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന.