സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൂന്ന് മൊബൈല്‍ ഫോണുകളും അനുബന്ധ സാധനങ്ങളും പിടികൂടി.

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൂന്ന് മൊബൈലുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.

ഉത്തരമേഖലാ ജയില്‍ ഡി.ഐ.ജി വി.ജയകുമാറിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ജയിലില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.

പുതിയ ബ്ലോക്കിന് പിറകിലെ ടാങ്കിന്അടിയില്‍ ഒളിപ്പിച്ച നിലയില്‍ലും ആറാം ബ്ലോക്കിന് പിറകില്‍ നിന്നും അഞ്ചാം ബ്ലോക്കിലെ ബാത്ത്‌റൂം വെന്റിലേറ്ററില്‍ നിന്നുമാണ് ഫോണുകള്‍ കണ്ടെടുത്തത്.

രണ്ട് ചാര്‍ജറുകള്‍ രരണ്ട് ചാര്‍ജര്‍ പിന്നുകള്‍ 2 ഇയര്‍ഫോണുകള്‍ എന്നിവയും കണ്ടെത്തി.

സംഭവത്തില്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് കെ.വേണുവിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.