പരാതിക്കാരി വിട്ടു, പക്ഷെ-പഴയങ്ങാടി പോലീസ് വിട്ടില്ല-കവര്‍ച്ചക്കാരന്‍ അകത്തായി-

പഴയങ്ങാടി: പരാതിക്കാരി വിട്ടു, പക്ഷെ, പോലീസ് വിട്ടില്ല-പ്രതിയെ തെരഞ്ഞുപിടിച്ചു.

കഴിഞ്ഞ 20 ന് നടന്ന മാലപൊട്ടിക്കല്‍ കേസിലാണ് പ്രതി അകത്തായത്. അതിയടം സ്വദേശിയും ടൈല്‍സ് പണിക്കാരനുമായ വല്‍സനെയാണ് പോലീസ് പിടികൂടിയത്.

പി.എസ്.സി.പരീക്ഷയെഴുതാനെത്തിയ രാമന്തളിയിലെ 31 കാരിയുടെ രണ്ടരപ്പവന്‍ താലിമാലയാണ് ബസില്‍വെച്ച് ഒരു യുവാവ് പൊട്ടിച്ചെടുത്തത്.

വിവരം പോലീസിലറിയിച്ചുവെങ്കിലും പരീക്ഷയെഴുതേണ്ടതിനാല്‍ രേഖാമൂലം പരാതിനല്‍കാന്‍ നില്‍ക്കാതെ പരാതിക്കാരി പോയെങ്കിലും പോലീസ് വിട്ടില്ല.

നീല ഷര്‍ട്ടും വെള്ളമുണ്ടും ധരിച്ച യുവാവാണ് മാലപറിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞിരുന്നു.

പഴയങ്ങാടി എസ്.ഐയുടെ നേതൃത്വത്തില്‍ നടത്തിയ ഊര്‍ജ്ജിതമായ അന്വേഷണത്തിലാണ് ഇന്നലെ ടൈല്‍സ് പണിക്കാരനായ അതിയടം സ്വദേശി വല്‍സനെ പിടികൂടിയത്.

ഇയാളെ ചോദ്യംചെയ്തുവരികയാണ്. പഴയങ്ങാടി ഇന്‍സ്‌പെക്ടര്‍ എം.ഇ.രാജഗോപാല്‍, എസ്.ഐ കെ.ഷാജു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ സമര്‍ത്ഥമായ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.