ഇനി ചെയര്‍മാന്‍ ഇല്ല, ചെയര്‍പേഴ്‌സന്‍ മാത്രം.
തിരുവനന്തപുരം: ഇനി ചെയര്‍മാന്‍ പദം ഇല്ല, ചെയര്‍പേഴ്‌സന്‍ മാത്രം.
ഭരണരംഗത്ത് ലിംഗനിഷ്പക്ഷപദങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ചെയര്‍മാന്‍ എന്നതിനുപകരം ചെയര്‍പേഴ്‌സണ്‍ എന്ന ലിംഗനിഷ്പക്ഷപദം ഉപയോഗിക്കണമെന്ന് ഭാഷാമാര്‍ഗനിര്‍ദേശകവിദഗ്ധസമിതി ശിപാര്‍ശ ചെയ്തു.
സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍. ഭരണരംഗത്ത് ചെയര്‍മാന്‍ എന്നതിനുപകരം ചെയര്‍പേഴ്സണ്‍’ എന്നുപയോഗിക്കണമെന്ന് നിര്‍ദേശിക്കുന്നു.
ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര(ഔദ്യോഗികഭാഷ)വകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ.കെ.ബാലഗോപാല്‍ ഉത്തരവ് പുറപ്പെടുവിച്ചു.
