കോടതിയില്‍ കാണാമെന്ന് സ്വപ്‌ന സുരേഷ്.

 

ബെംഗളൂരു: തനിക്കെതിരേ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്ത സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ വെല്ലുവിളിച്ച് സ്വര്‍ണ്ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്.

കേസ് കൊടുത്ത് തന്നെ വിരട്ടാമെന്നത് സ്വപ്നത്തില്‍ മാത്രമേ നടക്കൂ.

നമുക്ക് കോടതിയില്‍ കാണാമെന്നും സ്വപ്ന ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഗോവിന്ദന്‍, കോടതിയിലേക്ക് സ്വാഗതം. ഇനി നമുക്ക് കോടതിയില്‍ കാണാം.കേസ് കൊടുത്ത് വിരട്ടാമെന്നത് സ്വപ്നത്തില്‍ മാത്രമേ നടക്കൂവെന്ന് അങ്ങയെ അറിയിക്കുന്നു.

10 കോടി നഷ്ടപരിഹാരം ചോദിച്ച് കോര്‍ട്ട് ഫീ അടച്ച് സിവില്‍ കോടതിയിലും കേസ് കൊടുക്കണം എന്നാണ് എന്റെ അപേക്ഷ.

ഗോവിന്ദനെ കോടതിയില്‍ വെച്ച് കാണാന്‍ ഞാന്‍ കാത്തിരിക്കുന്നു’, സ്വപ്ന ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഇത്തവണ മലയാളത്തില്‍ മാത്രമാണ് തന്റെ കുറിപ്പ്. ഇത് മലയാളിയായ ഗോവിന്ദന് വേണ്ടി മാത്രമാണ്.

തന്റെ സന്ദേശം അദ്ദേഹം കൃത്യമായി തന്നെ മനസിലാക്കണം.

അതിനാണ് മലയാളത്തില്‍ കുറിച്ചതെന്നും സ്വപ്ന വ്യക്തമാക്കി.