ചന്തപ്പുര കൊക്കോട്ട് ശ്രീകൃഷ്ണക്ഷേത്രം-പുനപ്രതിഷ്ഠാ ബ്രഹ്മകലശം നാളെ ആരംഭിക്കും-
പരിയാരം: ആയിരം വര്‍ഷത്തിലേറെ പഴക്കമുള്ള കടന്നപ്പള്ളി ചന്തപ്പുര കൊക്കോട്ട് ശ്രീകൃഷ്ണ ക്ഷേത്രം നവീകരണ പുന:പ്രതിഷ്ഠാ ബ്രഹ്മകലശം ഫെബ്രുവരി ഒന്ന് മുതല്‍ 9 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ക്ഷേത്രം തന്ത്രി നടുവത്ത് പുടയൂര്‍ വാസുദേവ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും.
ഫെബ്രുവരി 6 ന് രാവിലെ 9.06നും 10.46 നും മധ്യേയുള്ള ശുഭമുഹൂര്‍ത്തത്തില്‍ ശ്രീകൃഷ്ണന്‍, ഗണപതി, ശാസ്താവ്, കക്കര ഭഗവതി എന്നീ ദേവീ ദേവന്‍മാരുടെ പ്രതിഷ്ഠ നടക്കും.
ഇന്ന് കലവറ നിറക്കല്‍ ഘോഷയാത്രയും ദീപാലങ്കാരവും നടന്നു. നാളെ വൈകുന്നേരം അഞ്ചിന് ക്ഷേത്രം തന്ത്രിയെ സ്വീകരിക്കും.
തുടര്‍ന്ന് പൂജാദി കര്‍മങ്ങള്‍ക്ക് തുടക്കമാവും. ഫിബ്രവരി 9 ന് കാഴ്ച്ചശീവേലി, തിടമ്പുനൃത്തം എന്നിവയോടെ പരിപാടി സമാപിക്കും.
കോവിഡ് പ്രോട്ടോകോള്‍ പാലിക്കേണ്ടതിനാല്‍ നേരത്തെ നിശ്ചയിച്ച എല്ലാ പരിപാടികളും മാറ്റിവെച്ച് ചടങ്ങുകള്‍ മാത്രമായിട്ടാണ് പുന:പ്രതിഷ്ഠാ പരിപാടികള്‍ നടത്തുന്നതെന്ന്
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഇ.ഐ.രവീന്ദ്രന്‍, പി.വി.സുമിത്രന്‍, പി.എം.ഗോവിന്ദന്‍ കുട്ടി, പി.കെ.രവീന്ദ്രന്‍, കെ.രാജന്‍, വി.ടി.വി.വിജയന്‍, എന്‍.വി.ചന്ദ്രന്‍, ഇ.എന്‍.പത്മനാഭന്‍, എന്‍.കെ.ഗോവിന്ദന്‍ നമ്പ്യാര്‍ എന്നിവര്‍ അറിയിച്ചു.
