സംഘര്‍ഷശ്രമം-100 പേര്‍ക്കെതിരെ ചന്തേരപോലീസ് കേസെടുത്തു
.ചന്തേര: ജാമ്യം ലഭിച്ച പ്രതികള്‍ക്ക് സ്വീകരണം, പടന്ന തെക്കെക്കാട്ട് സംഘര്‍ഷ ശ്രമം, 100 പേര്‍ക്കെതിരെ ചന്തേര പോലീസ് കേസെടുത്തു.
മെയ്-7 ന് പുലര്‍ച്ചെ 2.10 ന് തെക്കെക്കാട് സ്വദേശി കെ.പ്രീജയുടെ വീട്ടുവളപ്പിലേക്ക് അതിക്രമിച്ചുകടന്ന മൂന്നംഗസംഘം പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കെ.എല്‍.60 യു-9140 സ്‌ക്കൂട്ടര്‍ തീവെച്ച് നശിപ്പിച്ച് 50,000 രൂപയുടെ നാശനഷ്ടം വരുത്തിയിരുന്നു.
ഈ കേസില്‍ പടന്നയിലെ ഹരീഷ്, ശ്രീജേഷ്, സഞ്ജയ് എന്നിവരെ അറസറ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.
ജാമ്യം ലഭിച്ച ഇവര്‍ക്ക് ജൂണ്‍-5 ന് രാത്രി ഏഴോടെ ഒരു സംഘം ആളുകള്‍ സ്വീകരണം നല്‍കിയപ്പോള്‍ കയ്യും കൊത്തും കാലും കൊത്തും വേണ്ടി വന്നാല്‍ തലയും കൊത്തും എന്ന മുദ്രാവാക്യം ഉയര്‍ത്തി ഭീഷണി സൃഷ്ടിക്കുകയും നാട്ടില്‍ കലാപത്തിന് ശ്രമിക്കുകയും ചെയ്തതിനാണ് കേസ്.
ആര്‍.റെജി, എസ്.രമണന്‍, പി.കെ.പവിത്രന്‍, കെ.രവി, എം.സുഭാഷ് എന്നിവരുടെയും കണ്ടാലറിയാവുന്ന 95 പേര്‍ക്കതിരെയുമാണ് ചന്തേര പോലീസ് കേസെടുത്തത്ത്.