കലാപശ്രമം: ഞാന്‍ ജിഹാദി ഞാന്‍ ജിഹാദിക്കെതിരെ സൈബര്‍ പോലീസ് കേസെടുത്തു.

കണ്ണൂര്‍: നാട്ടില്‍ കലാപവും ലഹളയും സൃഷ്ടിക്കുന്ന പോസ്റ്റ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ കണ്ണൂര്‍ സൈബര്‍ക്രൈം പോലീസ് കേസെടുത്തു.

ഞാന്‍ ജിഹാദി, ഞാന്‍ ജിഹാദി എന്ന പേരിലുള്ള പ്രൊഫൈല്‍ ഉടമക്കെതിരെയാണ് കേസ്.

കഴിഞ്ഞ മെയ്-30 ന് രാവിലെ 9.26 ന് ഫേസ് ബുക്കില്‍
പോസ്റ്റ് ചെയ്ത വാചകങ്ങള്‍ സൈബര്‍ പട്രോളിംഗ്ടീമിന്റെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേസ്.

കണ്ണൂര്‍ സൈബര്‍ക്രൈം എസ്.ഐ പി.വി.ഉദയകുമാറിന്റെ  നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചു.