19 വയസില്‍ പി.ചന്ദ്രകുമാറിന്റെ ആദ്യത്തെ സിനിമ-മനസൊരു മയിലിന് ഇന്ന് 47 വയസ്.
സംവിധായകന്‍ പി.ചന്ദ്രകുമാറിന്റെ ആദ്യത്തെ സിനിമയാണ് മനസൊരു മയില്‍.
1977 ജൂണ്‍-10 നാണ് 47 വര്‍ഷം മുമ്പ് ഇതേ ദിവസം സിനിമ റിലീസ് ചെയ്തത്.
രേഖാ സിനി ആര്‍ട്‌സിന്റെ ബാനറില്‍ ഡോ.ബാലകൃഷ്ണന്‍ കഥയും തിരക്കഥയും സംഭാഷണവും എഴുതി നിര്‍മ്മിച്ച സിനിമയില്‍ ജയന്‍, വിന്‍സെന്റ്, രാഘവന്‍, ജയഭാരതി, തിക്കുറിശി, ശങ്കരാടി, കുതിരവട്ടം പപ്പു, പ്രവീണ, സി.എ.ബാലന്‍, കെ.പി.എ.സി ലളിത, പട്ടം സദന്‍, ട്രീസ, ഉണ്ണി എന്നിവരാണ് പ്രധാന താരങ്ങള്‍.
ആനന്ദക്കുട്ടനാണ് ക്യാമറ, എഡിറ്റര്‍ ജി.വെങ്കിട്ടരാമന്‍. കല-എസ്.കൊന്നനാട്ട്, പരസ്യം-കുര്യന്‍ വര്‍ണശാല. ഡോ.ബാലകൃഷ്ണനും സത്യന്‍ അന്തിക്കാടും എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് എ.ടി.ഉമ്മര്‍.
ഈ സിനിമ സംവിധാനം ചെയ്യുമ്പോള്‍ വെറും 19 വയസ് മാത്രം പ്രായമുണ്ടായിരുന്ന ചന്ദ്രകുമാര്‍ പിന്നീട് മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുഗ്, കന്നട എന്നീ ഭാഷകളിലായി നൂറോളം സിനിമകള്‍ സംവിധാനം ചെയ്തു.