അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സുധേഷിന്റെ ചങ്ങായി യൂ ട്യൂബിലും ഒ.ടി.ടി.യിലും വരുന്നു–

തലശ്ശേരി: നല്ല സിനിമ കാണാന്‍ സിനിമാപ്രേമികള്‍ക്ക് വീണ്ടും അവസരം.

തലശേരി തിരുവങ്ങാട് സ്വദേശിയായ സുധേഷ് ആദ്യമായി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ചങ്ങായി എന്ന മലയാള ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമിലും യൂട്യൂബിലും റിലീസ് ചെയ്യുന്നു.

ഇതിനകംം നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചങ്ങായി കോവിഡ് കാലത്ത്  റിലീസ് ചെയ്ത ചിത്രമായതിനാല്‍ സിനിമാശാലകളില്‍ അധികം ആളുകള്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല.

ചങ്ങായി എന്ന സിനിമ ഇതിനകം 22 ലധികം ദേശീയ-അന്തര്‍ദേശീയ അവാര്‍ഡുകള്‍ക്ക് അര്‍ഹമായിട്ടുണ്ട്.

യുട്യൂബിലും ഒ.ടി.ടി പ്ലറ്റുഫോമിലും സിനിമ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ് സുധേഷ്.

കുടുതല്‍ പേര്‍ സിനിമ കാണാന്‍ ഇത് ഉപകരിക്കുമെന്ന് ഇദ്ദേഹം പ്രതീക്ഷിക്കുന്നു.

സിങ്കപ്പൂര്‍ ഫിലിം ഫെസ്റ്റിവല്‍, ടോക്യോ ഫിലിം ഫെസ്റ്റിവല്‍, യുഗോസ്ലാവിയ ഫിലിം ഫെസ്റ്റിവല്‍, കല്‍ക്കത്ത കള്‍ട് ഫിലിം ഫെസ്റ്റിവല്‍, മുംബൈ ഇന്ത്യന്‍ സിനി ഫിലിം ഫെസ്റ്റിവല്‍, മദ്രാസ് ഇന്റിപെന്റന്റ് ഫിലിം ഫെസ്റ്റിവല്‍, ഇന്‍ഡോ-ഫ്രഞ്ച് ഫിലിം ഫെസ്റ്റിവല്‍, ജൈസല്‍മര്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങി നിരവധി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്ലില്‍ മത്സരിച്ച് 22 അന്തര്‍ ദേശീയ പുരസ്‌കാരങ്ങള്‍ ഇതിനോടകം ചങ്ങായി സ്വന്തമാക്കി കഴിഞ്ഞു.

ഒറ്റ സിനിമകൊണ്ട് ഇത്രയധികം അവാര്‍ഡുകള്‍ ഇതേവരെ ജില്ലയില്‍ ആര്‍ക്കും ലഭിച്ചിട്ടില്ലെന്നതും പ്രത്യേകതയാണ്.

ചിത്രം സമൂഹത്തിന് നല്ലൊരു സന്ദേശം കൂടി പകര്‍ന്നു നല്‍കുന്നുണ്ട്. വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ട ഇര്‍ഫാന്റെയും, മനുവിന്റെയും ആഴത്തിലുള്ള സ്‌നേഹത്തിന്റെയും, സൗഹൃദത്തിന്റെയും കഥയാണ് ചങ്ങായിയില്‍ സുധീഷ് പറയുന്നത്.

സിനിമയില്‍ നായകരായി അഭിനയിച്ചത് പറവ എന്ന ചിത്രത്തിലൂടെ പ്രശസ്തരായ അമല്‍ഷയും, ഗോാവിന്ദ് പൈയും ആണ്.

കൂടാതെ ജാഫര്‍ ഇടുക്കി, ഭഗത് മാനുവല്‍, സന്തോഷ് കീഴാറ്റൂര്‍, സിവജി ഗുരുവായൂര്‍, വിനോദ് കോവൂര്‍,കോട്ടയം പ്രദീപ്, മഞ്ജു പത്രോസ്, അനുജോസഫ് തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട.

ഈ ചിത്രത്തിലെ നായികയായി അഭിനയിച്ച ശ്രീലക്ഷ്മിക്ക് മികച്ച പുതുമുഖ നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്

. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന് ശേഷം മുഹമ്മദ് ഷഫീഖ് തിരക്കഥ എഴുതിയ ഈ ചിത്രത്തിന് സംഗീതം നല്‍കിയത് മോഹന്‍ സിതാരയാണ്. ജനശ്രദ്ധ ആകര്‍ഷിക്കുന്ന മറ്റൊരു സിനിമയുടെ പണിപ്പുരയിലാണിപ്പോള്‍ സുധേഷ്.