ചരസുമായി മലപ്പുറത്തെ രണ്ടു യുവാക്കള്‍ അറസ്റ്റില്‍-

കണ്ണൂര്‍: മാരക മയക്കുമരുന്നായ ചരസുമായി മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കള്‍ അറസ്റ്റില്‍.

എക്‌സൈസ് കണ്ണൂര്‍ റേഞ്ച് ഓഫീസും കണ്ണൂര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും സംയുക്തമായി നടത്തിയ പരിശോധനയിലാണ്   പിടികൂടിയത്.

പ്രിവന്റ്റീവ് ഓഫീസര്‍ എം.കെ.സന്തോഷ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് സബ് ഇന്‍സ്‌പെക്ടര്‍ ടി.എം.ധന്യ എന്നിവരുടെ

നേതൃത്വത്തില്‍ റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ വച്ച് 20 ഗ്രാം ചരസ് കൈവശംവെച്ചതിനാണ് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ

താലൂക്കില്‍ കീഴാറ്റൂര്‍ പട്ടിക്കാട് കിനാത്തിയില്‍ ഹൗസില്‍ കെ.നാസറിന്റെ മകന്‍ കെ.അബ്ദുള്‍ നാഫിഹ്(25),

മലപ്പുറം ഒതുക്കിങ്കലിലെ വിളക്കുമ്മാടത്തില്‍ വീട്ടില്‍ മുനീറിന്റെ മകന്‍ വി.മുഹമ്മദ് ഫവാസ്(22) എന്നിവരെ പിടികൂടിയത്.

ഇവര്‍ക്കെതിരെ എന്‍.ടി.പി.എസ് കേസെടുത്തിട്ടുണ്ട്. പ്രിവന്റീവ് ഓഫീസര്‍മാരായ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്, പി.കെ.ദിനേശന്‍(ഗ്രേഡ്), സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഇ.സുജിത്ത്,

പി.നിഖില്‍, സീനിയര്‍ എക്‌സൈസ് ഡ്രൈവര്‍ കെ.ബിനീഷ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ എം.കെ.ശ്രീലേഷ്, കോണ്‍സ്റ്റബിള്‍ മാരായ രാമകൃഷ്ണന്‍, പാണ്ടുരങ്ക് എന്നിവരും റെയിഡ് സംഘത്തില്‍ ഉണ്ടായിരുന്നു.