ഒടുവള്ളിത്തട്ട് സി.എച്ച്.സിയുടെ ശോചനീയാവസ്ഥക്കെതിരെ ബി.ജെ.പി.

തളിപ്പറമ്പ്: ഒടുവള്ളിത്തട്ട് ആശുപത്രി ഐസിയുവില്‍, ബി ജെ പി പ്രക്ഷോഭത്തിലേക്ക്.

പ്രതിദിനം മുന്നൂറിലധികം രോഗികള്‍ പരിശോധനക്കും, കിടത്തി ചികില്‍സയ്ക്കുമായെത്തുന്ന ഒടുവള്ളിത്തട്ടിലെ സി.എച്ച്.സിയുടെ ശോചനീയാവസ്ഥക്കെതിരെ ബി.ജെ.പി പ്രക്ഷോഭത്തിന്.

ഡോക്ടര്‍മാരില്ലാതെ അനാഥമായിരിക്കുന്ന ആശുപത്രിയില്‍ ഒരു ഭാഗത്ത് ചോര്‍ന്നൊലിക്കുന്ന കെട്ടിടങ്ങള്‍, ലക്ഷങ്ങള്‍ മുടക്കി വര്‍ഷാവര്‍ഷം പുതുക്കി പണിയുന്ന കെട്ടിടത്തിന്റെ ഇന്നത്തെ അവസ്ഥ പരിശോധിച്ചാല്‍ വന്‍ അഴിമതി നിര്‍മ്മാണ കരാറില്‍ നടന്നു കഴിഞ്ഞിരിക്കുന്നു.

താലൂക്കാശുപത്രിയിലെ തിരക്കൊഴിവാക്കാന്‍ കഴിയുന്ന ഈ ആശുപത്രിയില്‍ ഡോക്ടര്‍മാരെ നിയമിച്ചാല്‍ പരിശോധനയും കിടത്തി ചികില്‍സയും നടക്കാമെന്നിരിക്കെ സര്‍ക്കാര്‍ കാണിക്കുന്ന അനസ്ഥാക്കെതിരെ ബിജെപി മാര്‍ച്ച് ഉള്‍പ്പെടെ നടത്തി സമരരംഗത്തിറങ്ങുമെന്ന് ബിജെപി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങൂനി അറിയിച്ചു