തളിപ്പറമ്പ് സി.എച്ച് സെന്റര്‍ ഫണ്ട് സമാഹരണം;മൊബൈല്‍ ആപ്പ് ലോഞ്ച് ചെയ്തു-ഫണ്ട് സമാഹരണം മാര്‍ച്ച് 14 മുതല്‍ ജൂണ്‍ 14 വരെ

തളിപ്പറമ്പ്: തളിപ്പറമ്പ് സിഎച്ച് സെന്ററിന്റെ പ്രവര്‍ത്തന വിപുലീകരണ ഫണ്ട് സമാഹരണ ക്യാമ്പയിന്റെ ഭാഗമായി ഡിജിറ്റല്‍ ആപ്പ് പുറത്തിറക്കി.

ആപ്പിന്റെ ഉദ്ഘാടനം ഒരു ലക്ഷത്തി ഒരു രൂപ നല്‍കി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.

സി.എച്ച്.സെന്ററിന് കീഴില്‍ നിര്‍മ്മിക്കുന്ന ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ അപ്പാര്‍ട്ട്‌മെന്റ്‌സിനും ന്യൂറോ റീഹാബിലിറ്റേഷന്‍ സെന്ററിനും ആവശ്യമായ 10 കോടി രൂപയുടെ ഫണ്ട് സമാഹരണമാണ് മാര്‍ച്ച് 14 മുതല്‍ ജൂണ്‍ 14 വരെ ആപ്പ് വഴി നടക്കുന്നത്.

സി.എച്ച്.സെന്ററിന്റെ പരിധിയില്‍ വരുന്ന മണ്ഡലം, പഞ്ചായത്ത്, ശാഖാ ഘടകങ്ങളുടെയും വിവിധ ഗള്‍ഫ് ചാപ്റ്ററുകളുടെയും കണക്കുകളും വ്യക്തിഗത വിവരങ്ങളും ആപ്പില്‍ ലഭ്യമാകും.

അതിന് പുറമെ മറ്റ് കേന്ദ്രങ്ങളിലൂടെ വരുന്ന സംഭാവനകള്‍ ജനറല്‍ കാറ്റഗറിയിലും ലഭിക്കും.

പാണക്കാട് നടന്ന ചടങ്ങില്‍ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റും സി.എച്ച്. സെന്റര്‍ ജന.സെക്രട്ടറിയുമായ അഡ്വ.അബ്ദുല്‍ കരീം ചേലേരി, ജില്ലാ മുസ്ലിംലീഗ് ജന.സെക്രട്ടരി കെ.ടി.സഹദുല്ല, സി.എച്ച്. സെന്റര്‍ പ്രസിഡന്റ് അഡ്വ.എസ്. മുഹമ്മദ്, ഭാരവാഹികളായ ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, അള്ളാംകുളം മഹമ്മൂദ്, പി.ടി.എ.കോയ മാസ്റ്റര്‍, ഇഖ്ബാല്‍ കോയിപ്ര എന്നിവര്‍ സംബന്ധിച്ചു.