മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് മാറി നല്‍കി, കരളിന് അസുഖംബാധിച്ച കുട്ടി ഗുരുതരാവസ്ഥയില്‍
പഴയങ്ങാടി: മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് മാറി നല്‍കി, മരുന്ന് കഴിച്ച 8 മാസം പ്രായമുള്ള കുട്ടിക്ക് കരളിന് അസുഖം ബാധിച്ചു, പോലീസ് കേസെടുത്തു.
പഴയങ്ങാടിയിലെ ഖദീജ മെഡിക്കല്‍സിനെതിരെയാണ് ചെറുകുന്ന് പൂങ്കാവിലെ മുക്കോലക്കല്‍ വീട്ടില്‍ ഇ.പി.അഷറഫ് പരാതി നല്‍കിയത്.
അഷറഫിന്റെ സഹോദരന്‍ ഇ.പി.ഷമീറിന്റെ എട്ട് മാസം പ്രായമുള്ള മുഹമ്മദ് എന്ന കുട്ടിക്കാണ് മരുന്ന് മാറി നല്‍കിയത്.
മാര്‍ച്ച് 8 ന് 5.26 നാണ് മരുന്ന് വാങ്ങിയത്.
മരുന്ന് ഉപയോഗിച്ചതോടെ കരളിന് അസുഖംബാധിച്ച കുട്ടി ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്.
സംഭവത്തില്‍ പഴയങ്ങാടി പോലീസ് മെഡിക്കല്‍ ഷോപ്പ് അധികൃതര്‍ക്കെതിരെ കേസെടുത്തു.