വഞ്ചന സി.വി.രതീഷിന്റെ പേരില്‍ പോലീസ് കേസെടുത്തു.

തളിപ്പറമ്പ്: വിദേശത്ത് 5000 ദിര്‍ഹത്തിന്റെ പ്രതിമാസ ശമ്പളം വാഗ്ദാനം ചെയ്ത് രണ്ടരലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിന് യുവാവിന്റെ പേരില്‍ കേസ്.

കുറ്റ്യേരി പനങ്ങാട്ടൂരിലെ ചെങ്ങുനി വീട്ടില്‍ സി.വി.രതീഷിന്റെ(42)പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

കൂവേരി കാട്ടമ്പള്ളിയിലെ പുതിയപുരയില്‍ പി.പി.പുരുഷോത്തമന്റെ പരാതിയിലാണ് കേസ്.

2022 ഏപ്രില്‍ 13 നാണ് രണ്ടരലക്ഷം രൂപ രതീഷ് നേരിട്ട് കൈപ്പറ്റിയതെന്നാണ് പരാതി.

ജോലിയോ പണമോ ലഭിക്കാത്തതിനെ തുടര്‍ന്നാണ് കേസ്.