ചെമ്പംതൊട്ടി ചെറുപുഷ്പം യു.പി.സ്‌കൂള്‍ പുതിയ കെട്ടിട ശിലാസ്ഥാപന കര്‍മ്മം തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നിര്‍വ്വഹിച്ചു.

ചെമ്പംതൊട്ടി: ചെമ്പംതൊട്ടി ചെറുപുഷ്പം യു.പി.സ്‌കൂള്‍ പുതിയ കെട്ടിട ശിലാസ്ഥാപന കര്‍മ്മം തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നിര്‍വ്വഹിച്ചു.

സ്‌കൂള്‍ മാനേജര്‍ ഫാ.ആന്റണി മഞ്ഞളാംകുന്നേല്‍ അദ്ധ്യക്ഷതവഹിച്ചു.

പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ.സി.ജോസഫ്, കൗണ്‍സിലര്‍മാരായ കെ.ജെ.ചാക്കോ കൊന്നയ്ക്കല്‍, എം.വി.ഷീന എന്നിവര്‍ പ്രസംഗിച്ചു.

മുഖ്യാധ്യാപിക ജസിക്കുട്ടി സ്വാഗതവും പി.ടി.എ പ്രസിഡണ്ട് ബിനോയി കുര്യന്‍ നന്ദിയും പറഞ്ഞു.

ചടങ്ങില്‍ വെച്ച് ഫ്‌ളവേര്‍സ് ടോപ് സിംഗര്‍ കേദാര്‍നാഥിന് സ്വീകരണം നല്‍കി.

സ്‌കൂള്‍ അസി. മാനേജര്‍ ഫാ.ആന്റണി മറ്റക്കോട്ടില്‍, കെട്ടിട നിമ്മാണ കമ്മറ്റി അംഗങ്ങള്‍, പി.ടി.എ. മെംബര്‍മാര്‍, അദ്ധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.