പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം. ചെമ്പേരി നിര്‍മ്മല എച്ച്.എസ്.എസ്സില്‍
ചെമ്പേരി: ചെമ്പേരി നിര്‍മ്മല ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സഹപാഠികളുടെ ക്രൂരമര്‍ദ്ദനം.
നാഭിക്ക് ചവിട്ടേറ്റ് ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്.
ചവിട്ടേറ്റ കുട്ടിയെ പിതാവ് ചെമ്പേരി വിമലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഗുരുതരമായതിനാലാണ് പ്രാഥമിക ചികില്‍സക്ക് ശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
നിര്‍മ്മല ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ പിടി.എ ഭാരരവാഹികളേയും പ്രിന്‍സിപ്പാളേയും ഇക്കാര്യമറിയിച്ചിട്ടും യാതൊരുവിധ നടപടികളും സ്വീകരിച്ചില്ലെന്ന് പിതാവ് പറയുന്നു.
അതാനും നാളുകളായി സ്‌ക്കൂളില്‍ ഗുണ്ടാ സംഘങ്ങള്‍ അഴിഞ്ഞാടുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.
പലതവണ ടൗണില്‍ വെച്ചും വിദ്യാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്.
പരിക്കേറ്റ കുട്ടിയുടെ പിതാവ് കുടിയാന്‍മല പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
