രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ വികസന നയത്തെ സി.പി.എം ഭയപ്പെടുന്നു-മാര്‍ട്ടിന്‍ ജോര്‍ജ്.
പിലാത്തറ: സി.പി.എം എം പിമാര്‍ക്ക് സാധിക്കാത്ത കാര്യങ്ങള്‍ ചെയ്യുന്നതിന്റെ വിദ്വേഷം കാരണമാണ് ചെറുതാഴം ഗ്രാമപഞ്ചായത്ത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എ.പി.യുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നതെന്ന് ഡി.സി.സി.പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്.

ചെറുതാഴം ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.പി.നിര്‍ദ്ദേശിച്ച സ്ഥലത്തെല്ലാം എം.എല്‍.എ ലൈറ്റുമായി പിന്നാലെ പോകുന്നത് എം.പിയുടെ ജനപ്രീതിയെ ഭയന്നാണെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് പി.വി.സുമേഷ് അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി നിര്‍വ്വാഹകസമിതി അംഗം എം.പി.ഉണ്ണികൃഷ്ണന്‍, ഡി.സി.സി. ജന.സെക്രട്ടറി രജിത് നാറാത്ത്, എന്‍.ഇ.നിഥിന്‍, കെ.രാമദാസ്, വരുണ്‍ കൃഷ്ണന്‍, യു.രാമചന്ദ്രന്‍, സരീഷ് എന്നിവര്‍ പ്രസംഗിച്ചു.
പിലാത്തറയില്‍ നിന്നും പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു.
