ചികില്‍സ കഴിഞ്ഞു. മുഖ്യമന്ത്രി അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി.
തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങിയെത്തി.
പുലര്‍ച്ചെ മൂന്നു മണിക്കുള്ള വിമാനത്തില്‍ ദുബായ് വഴിയാണ് മുഖ്യമന്ത്രി എത്തിയത്.
18 ദിവസത്തെ ചികില്‍സക്കായി കഴിഞ്ഞ മാസം 24 നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്.
മുഖ്യമന്ത്രിയുടെ ഭാര്യ കമല, പഴ്‌സനല്‍ അസിസ്റ്റന്റ് വി.എം.സുനീഷ് എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
ജനുവരിയില്‍ അദ്ദേഹം യുഎസില്‍ ചികിത്സയ്ക്കു പോയപ്പോള്‍ തുടര്‍ചികിത്സ വേണമെന്ന് അറിയിച്ചിരുന്നു.
പാര്‍ട്ടി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള തിരക്കു മൂലമാണു വൈകിയത്.
സംസ്ഥാനത്ത് മടങ്ങിയെത്തിയ പിണറായി തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമാകും.
12 ന് നടക്കുന്ന ഇടതു മുന്നണി കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പങ്കെടുക്കും.